
കുട്ടിക്കാലം മുതൽ ഏറെക്കുറേ മലയാളികൾക്ക് അറിയാവുന്ന ആളാണ് കിച്ചു സുധി. അന്തരിച്ച നടൻ കൊല്ലം സുധിയുടെ അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം കിച്ചുവിനെയും പലർക്കും അറിയാം. സുധിയുടെ മരണ ശേഷം രേണുവിനൊപ്പമായിരുന്ന കിച്ചു പിന്നീട് കൊല്ലത്തെ അച്ഛന്റെ വീട്ടിലേക്ക് മാറുകയും ചെയ്തു. ഇവിടെ നിന്നുമാണ് കിച്ചു ഇപ്പോൾ പഠിക്കുന്നത്. ഇതിനിടയിൽ ഒരു യുട്യൂബ് ചാനലും കിച്ചു തുടങ്ങിയിരുന്നു. നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.
കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിലൂടെ കിച്ചു നടത്തി വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. താൻ അനുഭവിച്ച കാര്യങ്ങളും രേണു സുധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം കിച്ചു വീഡിയോയിൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു. തന്നെ ആരും തെറ്റിദ്ധരിപ്പിച്ചല്ല വീഡിയോ ചെയ്തതെന്നും പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും കിച്ചു പറയുന്നു. കഴിഞ്ഞ ദിവസത്തെ ലൈവ് വീഡിയോയിൽ കമന്റായിട്ടായിരുന്നു കിച്ചു ഇക്കാര്യം കുറിച്ചത്.
"എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാന്‍ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാന്‍ പറ്റുവോ എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങള്‍ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം. എല്ലാവരുടേയും സപ്പോര്‍ട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു", എന്നായിരുന്നു കിച്ചു കമന്റ് സെക്ഷനിൽ കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
"അവന്റെ മനസ്സിലെ ഭയം. അവന് ഈ ഭൂമിയിൽ രക്തബന്ധം ഉള്ളത് ഇനി അവന്റെ സഹോദരനുമായിട്ട് മാത്രം ആണ്. അവന് സ്വന്തം എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ അവനെ ഉള്ളു. ആ ബന്ധം നഷ്ടപ്പെടുമോ എന്നുള്ള ഭയം ആയിരിക്കും പലതും വേണ്ടെന്ന് വിചാരിച്ച് കൂടെ നിന്നത്", എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. "വിവരവും ബോധവും ഉള്ള എല്ലാ മനുഷ്യരുടെയും സപ്പോർട്ട് കിച്ചുവിന് ഉണ്ടാകും, ഇനി എന്തൊക്കെ ന്യൂസ് വന്നാലും. ആർക്കും മോനോടുള്ള ഇഷ്ടം കുറയില്ല. കാരണം എല്ലാവർക്കും എല്ലാ കാര്യങ്ങളും മനസിലായി", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.