'എനിക്കിഷ്ടമുള്ള സമയം ഉറങ്ങാം, അമ്മച്ചി വഴക്ക് പറയില്ല, ഭയങ്കര സ്നേഹവാ..'; നടൻ ബിനീഷിന്റെ ഭാര്യ താര

Published : Apr 02, 2026, 04:55 PM IST
bineesh bastin

Synopsis

നടൻ ബിനീഷ് ബാസ്റ്റിനും ഭാര്യ താരയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചു. താര വന്നശേഷം താൻ കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കുന്നുവെന്നും അവൾ നല്ല കെയറിങ്ങാണെന്നും ബിനീഷ് പറഞ്ഞു.

ബിനീഷ് ബാസ്റ്റിൻ എന്ന പേര് ഇന്ന് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതമാണ്. ടീമേ എന്ന് വിളിച്ച് കൊണ്ടെത്തുന്ന ഒരു കൂട്ടം ആരാധകരും ബിനീഷിനുണ്ട്. നൂറിലധികം സിനിമകളിൽ ബിനീഷ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. അടുത്തിടെയായിരുന്നു ബിനീഷിന്റെ വിവാഹം. അടൂര്‍ സ്വദേശിനി താരയെ ആണ് ബിനീഷ് വിവാഹം ചെയ്തത്. ബിനീഷിന്റെ വ്ളോഗുകളിലൂടെ താരത്തിന്റെ അമ്മയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോഴിതാ പുതിയ വ്ളോഗിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിനീഷും താരയും അമ്മയും.

ബീനിഷിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്ന ചോദ്യത്തിന് ''അദ്ദേഹം വളരെ കെയറിങ്ങാണ്. നല്ല സ്നേഹമുണ്ട്. ഞാൻ പറയുന്നതെല്ലാം വാങ്ങിത്തരും. വേണ്ടെന്ന് പറഞ്ഞാലും നിർബന്ധിച്ച് വാങ്ങിത്തരും. വില കൂടിയ സാധനങ്ങൾ ഞാൻ ചേട്ടനോട് വാങ്ങിത്തരാൻ പറയാറില്ല. ചേട്ടൻ വില നോക്കാറില്ല. ഇഷ്ടപ്പെടുന്നത് വാങ്ങിക്കും. എന്റെ പപ്പയുടെ അതേ പെരുമാറ്റമാണ് ചേട്ടന്. പപ്പ പുറത്ത് പോയി വരുമ്പോൾ ഞങ്ങൾക്കായി എന്തെങ്കിലും കൊണ്ടുവരും. ചേട്ടനും അങ്ങനെയാണ്.എന്നോടും അമ്മച്ചിയോടും എന്ത് വേണമെന്ന് വിളിച്ച് ചോദിക്കും. ആ സ്വഭാവം എനിക്ക് ഇഷ്ടമാണ്'' എന്നാണ് താര നൽകിയ മറുപടി.

''താര വന്നശേഷം ഞാൻ പുറത്തേക്ക് പോകുന്നതു തന്നെ കുറവാണ്. വീട്ടിൽ തന്നെയാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്. താരയും നല്ല കെയറിങ്ങാണ്. നന്നായി ഭക്ഷണം ഉണ്ടാക്കും'', എന്നായിരുന്നു ബിനീഷ് നൽകിയ മറുപടി. ഒരു കുറവും വരുത്താതെയാണ് ബിനീഷും അമ്മച്ചിയും തന്നെ നോക്കുന്നതെന്നും താര പറയുന്നു. ''എനിക്ക് ഇഷ്ടമുള്ള അത്രയും സമയം ഉറങ്ങാം. ഇഷ്ടമുള്ളത് കഴിക്കാം. ഞാൻ വൈകിയാൽ അമ്മച്ചി വഴക്ക് പറയില്ല. ദേഷ്യം കാണിക്കില്ല. ‍ഞങ്ങൾ തമ്മിൽ ഭയങ്കര സ്നേഹമാണ്'', എന്നും താ‌ര പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'ചിലപ്പോൾ ഞാൻ ഒരു പെണ്ണിനെ പീഡിപ്പിച്ചെന്ന് പോലും വാർത്ത വന്നേക്കാം'; പറയേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്; പ്രതികരിച്ച് കിച്ചു
'മുൻപ് കറി പൗഡർ വിൽക്കാൻ പോയിട്ടുണ്ട്, ഞാനും സുധി ചേട്ടനും ജീവി‌ച്ച് തുടങ്ങിയിരുന്നില്ല, അപ്പോഴേക്കും..'; തുറന്നുപറഞ്ഞ് രേണു സുധി