അച്ഛാ..നിങ്ങളെ ഓർക്കാത്ത ഒരു ദിവസവുമില്ല, ഒന്നും പഴയപോലെയല്ല; മനമിടറി ദിലീപ് ശങ്കറിന്റെ മകൾ

Published : Dec 29, 2025, 07:42 PM IST
Dileep shankar

Synopsis

ദിലീപ് ശങ്കറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മകള്‍ ദേവ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കഴിഞ്ഞ ഒരു വർഷമായി അച്ഛനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്ന് ദേവ പറയുന്നു. 

താനും നാളുകൾക്ക് മുൻപായിരുന്നു സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം. ദിലീപ് ശങ്കറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മകള്‍ ദേവ പങ്കുവച്ച കുറിപ്പ് ഹൃദയം തൊടുകയാണ്. അച്ഛനെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്നാണ് ദേവ പറയുന്നത്.

''കഴിഞ്ഞ ഒരു വർഷമായി അച്ഛനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. എന്റെ ഫോൺ ഓരോ തവണയും മുഴങ്ങുമ്പോൾ അത് അച്ഛനായിരിക്കണേ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരു ദു:സ്വപ്നം മാത്രമായി. എന്റെ ചെറിയ നേട്ടങ്ങൾ പോലും അച്ഛനോട് വിളിച്ചു പറയുന്നതിനെ ഞാൻ അത്രമേൽ മിസ് ചെയ്യുന്നു. എത്ര ചെറുതായാലും എന്റെ നേട്ടത്തിൽ എന്നേക്കാളധികം ആവേശത്തോടെ സന്തോഷിച്ചിരുന്നത് അച്ഛനായിരുന്നു. അച്ഛൻ എപ്പോഴും എന്നെക്കുറിച്ച് അഭിമാനിച്ചിരുന്നു. അച്ഛൻ ചെയ്ത ഓരോ കാര്യത്തിലൂടെയും ഞാൻ അത് അനുഭവിച്ചിരുന്നു. അച്ഛനെ കാണാനായി ജോലിയിൽ നിന്ന് ഒരു ദിവസമെങ്കിലും അവധി എടുത്ത് വീട്ടിലേക്ക് വരുമായിരുന്നു. ഇപ്പോൾ വീട്ടിലേക്ക് പോകുമ്പോൾ എല്ലാം വ്യത്യസ്തമായി തോന്നുന്നു. അച്ഛൻ പോയതിനു ശേഷം ഒന്നും പഴയപോലെയല്ല. എളുപ്പമായിരുന്നില്ല ഈ യാത്ര... എങ്കിലും അച്ഛൻ എവിടെയോ നിന്നുകൊണ്ട് എന്നെ പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരിക്കുമെന്നു വിശ്വസിച്ച് ഞാൻ മുന്നോട്ട് പോവുകയാണ്. എന്നിലും ദിച്ചുവിലും നിങ്ങളിലെ ചില സ്വഭാവങ്ങൾ ഞാൻ കാണുമ്പോൾ അത് എനിക്ക് വലിയ ആശ്വാസമാകുന്നു. ആരെങ്കിലും ഞാൻ അച്ഛനെപ്പോലെയാണെന്നു പറയുമ്പോൾ എന്റെ ഹൃദയം അല്പം കൂടി നിറയുന്നതുപോലെ തോന്നുന്നു. നിങ്ങളിലെ ഒരു ഭാഗം ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നപോലെ. ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു അച്ഛാ...'', എന്നാണ് ദേവ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'വേദന കാരണം സംസാരിക്കാനും പറ്റിയില്ല, ബെഡില്‍ നിന്നും ഇറങ്ങാന്‍ പേടി': അസുഖ വിവരം പറഞ്ഞ് പ്രിയ മോഹൻ
ആഭരണങ്ങൾ സമ്മാനിച്ചത് പേളി ചേച്ചി; അച്ചനെയും അമ്മയേയും പോലെയെന്ന് ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി