'ലെസ്ബിയൻ, ഒൻപത്, ഷീമെയിൽ... അങ്ങനെ പല വിളികളും കേൾക്കാറുണ്ട്'; കുറിപ്പുമായി സൗമ്യ

Published : Sep 23, 2025, 12:48 PM IST
actress soumya vs

Synopsis

ട്രാൻസ് ജെൻഡർ, ലെസ്ബിയൻ, ഒൻപത്, ഷീമെയിൽ അങ്ങനെ പല പേരുകളും തന്നെ വിളിക്കാറുണ്ടെന്ന് ലേഡീസ് റൂം എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ വിഎസ് സൗമ്യ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ് സൗമ്യ. സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്രാൻസ് ജെൻഡർ, ലെസ്ബിയൻ, ഒൻപത്, ഷീമെയിൽ അങ്ങനെ പല പേരുകളും തന്നെ വിളിക്കാറുണ്ടെന്ന് സൗമ്യ പറയുന്നു.

നിങ്ങൾക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ

''മുടി വെട്ടി ആൺകുട്ടികളെ പോലെ നടക്കുന്നു, ട്രാൻസ് ജെൻഡർ, ലെസ്ബിയൻ, ഒൻപത്, ഷീമെയിൽ...അങ്ങനെ 6 വർഷത്തോളമായിട്ട് ഞാൻ കേൾക്കുന്ന പേരുകൾ ഒരുപാട് ആണ്. പറയുന്നവരെ ഒന്നും ഞാൻ തിരുത്താനും നിക്കുന്നില്ല, കാരണം ഷോർട്ട് ഹെയർ ആയത് കൊണ്ട് തന്നെ ആദ്യം കാണുമ്പോൾ ആൺകുട്ടി ആയിട്ടും പിന്നെ സൂക്ഷിച്ചു നോക്കുമ്പോൾ പെൺകുട്ടി, ആണോ അതോ വേറെ എന്തെങ്കിലും ആണോ ? എന്നൊക്കെ നിങ്ങളിൽ പലർക്കും തോന്നാറുള്ളപോലുള്ള സംശയം എനിക്ക് ഇല്ലാത്തതുകൊണ്ട്, ഞാൻ പെൺകുട്ടിയാടോ എന്നു പറഞ്ഞു എല്ലാവരെയും ബോധിപ്പിക്കണം എന്നു എനിക്ക് ഇതുവരെ തോന്നിയിട്ട് ഇല്ല. നിങ്ങൾക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ ഇതൊക്കെ ഒരു രസല്ലേ ആശേ.

ആ സമയത്ത് മുടിയില്ലായ്‌മ ഒരു ട്രെൻഡ്

എന്തിനു മുടി ഒക്കെ വെട്ടി ഇങ്ങനെ നടക്കുന്നു?എന്നതിന്റെ ആൻസർ എന്റെ ഫേസിന് കൂടുതൽ മാച്ച് ഇങ്ങനെ ഷോർട്ട് ഹെയർ ആണ് എന്ന തിരിച്ചറിവ് വരുന്നതിന് മുൻപേ എനിക്ക് ലോങ് ഹെയർ ഇഷ്ട്ടം ഇല്ലാ എന്നുള്ള തിരിച്ചറിവ് വന്നതും, അന്ന് സ്പോർട്സ് ചെയ്തു നടന്നതുകൊണ്ട് ആ സമയത്ത് മുടിയില്ലായ്‌മ ഒരു ട്രെൻഡ് ഉം കൂടി ആരുന്നു എന്നതും ആണ്. ഫസ്റ്റ ടൈം ടൈം മുടി മുറിച്ച് ഈ രൂപത്തിലേക്ക് ആയപ്പോൾ കിട്ടിയ ഒരു കംഫർട്ടബിൾ, പിന്നീട് അത് ഇല്ലാണ്ട് ആക്കാൻ ഉള്ള മനസ്സു വന്നില്ല എന്നു മാത്രം അല്ല എന്നോട് എന്റെ പേരൻറ്സ് അടക്കം ആരും മുടി വളർന്നല്ലോ വെട്ടാൻ ആയി എന്നല്ലാതെ വളർത്തണം എന്നു പറഞ്ഞിട്ട് ഇല്ല എന്നുള്ളത് കൂടി ആണ്.ഇത്രയും വർഷമായിട്ട് ഒരേ ഹെയർ സ്റ്റൈൽ ആയത് കൊണ്ട് ഇനി മുടി വളർന്നാൽ എങ്ങനെ ഉണ്ടാകും എന്നെ കാണാൻ എന്ന ഒരു ക്യൂരിയോസിറ്റി ഇടയ്ക്ക് കേറി വരാറുണ്ടെങ്കിലും മുടി വളർന്നു കഴിഞ്ഞുള്ള കഷ്ടപ്പാട് ഓർക്കുമ്പോൾ ആ curiosity തന്നെ അങ്ങ് മാറും. അപ്പോ അത്രേയുള്ളു, നന്ദി നമസ്കാരം''. സൗമ്യ കുറിച്ചു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത