'പപ്പയോട് ഇപ്പോൾ ദേഷ്യമില്ല, വയ്യാതിരിക്കുകയാണ്': മനസ് തുറന്ന് ആൻമരിയ

Published : Sep 23, 2025, 11:43 AM IST
i dont have any problem with my father now says actress ann maria

Synopsis

അച്ഛനോടുണ്ടായിരുന്ന തന്‍റെ ദേഷ്യം മാറിയതിനെക്കുറിച്ച് സീരിയല്‍ താരം ആന്‍മരിയ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ, സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റച്ചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ ആൻമരിയ ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നു പറയുകയാണ് ആൻമരിയ ഇപ്പോൾ.

തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ കാര്യം അടുത്തിടെ മാത്രമാണ് താൻ തുറന്നു പറഞ്ഞതെന്നും അങ്ങനെയൊരു സാഹചര്യം വന്നപ്പോൾ രണ്ടാളുടെയും സമ്മതം വാങ്ങിയ ശേഷമാണ് അതു പറഞ്ഞതെന്നും ആൻമരിയ വ്യക്തമാക്കി. ''അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അവരോട് രണ്ടു പേരോടും അനുവാദം ചോദിച്ചിട്ടാണ് അക്കാര്യം തുറന്നു പറഞ്ഞത്. അക്കാര്യം തുറന്നു പറയേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് അത് ചെയ്തത്'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആൻമരിയ പറ‍ഞ്ഞു.

സ്വന്തം പിതാവിനോട് നേരത്തേ ദേഷ്യമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതില്ലെന്നും ആൻമരിയ കൂട്ടിച്ചേർത്തു. ''പപ്പയ്ക്ക് ഇപ്പോൾ വയ്യാതിരിക്കുകയാണ്. മമ്മിയെയും എന്നെയും ഫോൺ വിളിക്കാറും സംസാരിക്കാറും ഒക്കെ ഉണ്ട്'', ആൻമരിയ അഭിമുഖത്തിൽ പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിലാണ് ആൻമരിയ ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെയാണ് ഫുഡ് വ്ളോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയുമായി താരം വേർപിരിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത