ഏഷ്യാനെറ്റിൽ പുതിയ സിറ്റ്‍കോം; 'ഹാപ്പി കപ്പിൾസ്' 29 മുതല്‍

Published : Sep 23, 2025, 11:28 AM IST
happy couples new sitcom on asianet

Synopsis

ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങളിലെ രസകരമായ നിമിഷങ്ങളും ജീവിതപാഠങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ഈ പരമ്പര

പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്‍കോം ഹാപ്പി കപ്പിൾസ് 29 മുതൽ, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10.30ന് സംപ്രേഷണം ചെയ്യുന്നു. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു ആശയം അവതരിപ്പിക്കുകയാണ് ഈ സിരീസ് എന്ന് അണിയറക്കാര്‍ പറയുന്നു. ചെറിയ തർക്കങ്ങളും പ്രശ്നങ്ങളും വിവാഹമോചനത്തിനുള്ള കാരണങ്ങളായി മാറുന്ന സാഹചര്യത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ ബന്ധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം സീരിയൽ ചൂണ്ടിക്കാണിക്കുന്നുവെന്നും പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു. തുടർച്ചയായ ഒരു കഥയല്ല, മറിച്ച് ജീവിതത്തിലെ ചെറിയ സംഭവങ്ങളാണ് ഹാപ്പി കപ്പിൾസ് അവതരിപ്പിക്കുന്നത്.

ആധുനികമായ മാറ്റങ്ങൾ വന്നിട്ടും ഗ്രാമജീവിതത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിച്ച് നിലകൊള്ളുന്ന മുളങ്കാവിലെ ആനന്ദഭവനം എന്ന വീടാണ് കഥയുടെ പശ്ചാത്തലം. വീടുകൾ, ചായക്കട, ഗ്രാമവീഥികൾ, തപാൽ ഓഫീസുകൾ, തെങ്ങിന്‍ തോട്ടങ്ങൾ, ഗ്രാമീണ പാതകൾ എന്നിവിടങ്ങളിലൂടെയാണ് പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ഗ്രാമീണ ജീവിതത്തിന്റെ സ്നേഹവും ചേർത്ത് ഹാപ്പി കപ്പിൾസ് പ്രേക്ഷകർക്ക് ചിരിയും ജീവിതപാഠങ്ങളും നിറഞ്ഞ ഒരു പുതുമയാർന്ന അനുഭവം സമ്മാനിക്കാനൊരുങ്ങുകയാണെന്നും അണിയറക്കാര്‍ പറയുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത