ശരിക്കും കല്യാണം കഴിഞ്ഞോ എന്നും പലരും ചോദിച്ചു; അനുഭവം പങ്കിട്ട് കേശുവും അനീനയും

Published : Mar 01, 2025, 10:16 AM ISTUpdated : Mar 01, 2025, 11:34 AM IST
ശരിക്കും കല്യാണം കഴിഞ്ഞോ എന്നും പലരും ചോദിച്ചു; അനുഭവം പങ്കിട്ട് കേശുവും അനീനയും

Synopsis

ഉപ്പും മുളകും സീരിയലിൽ കേശുവിൻ്റെ വിവാഹം കഴിഞ്ഞ എപ്പിസോഡിന് പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.

കൊച്ചി: മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരമ്പരയിൽ കേശു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൽസാബിത്ത് ആണ്.  സ്കൂൾ കുട്ടിയായിരുന്ന കേശു വളര്‍ന്നു വലുതായി, വിവാഹം കഴിച്ചിരിക്കുന്നതാണ് സീരിയലിലെ ഏറ്റവും പുതിയ വഴിത്തിരിവ്. കേശുവിന്റെ സഹോദരിയായ പാറു സ്വപ്നം കാണുന്നതായാണ് ഈ വിവാഹസീൻ അവതരിപ്പിച്ചിരിക്കുന്നത്.

അനീന എന്ന കഥാപാത്രത്തെയാണ് കേശു വിവാഹം ചെയ്തത്. വലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചായിരുന്നു കേശുവിന്റെ വിവാഹ എപ്പിസോഡ്.  മെർലിൻ എന്ന നടിയാണ് സീരിയലിൽ അനീനയായി എത്തിയത്.  ഈ എപ്പിസോഡ് പുറത്തു വന്നതിനു പിന്നാലെ, തങ്ങൾ യഥാർത്ഥത്തിൽ വിവാഹം കഴിച്ചോ എന്ന് പലരും ചോദിച്ചു എന്ന് മെർലിനും അൽസാബിത്തും പറയുന്നു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

എപ്പിസോഡ് കണ്ട് ചില അമ്മാമമാർ കല്യാണം കഴിഞ്ഞോ മോളേ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്ന് മെർലിൻ പറയുന്നു. ''ഇവന്‍ കുഞ്ഞാണ്. ഇവന് 17 വയസേയുള്ളൂ. എനിക്ക് 21 വയസുണ്ട്. എനിക്കിവന്‍ കുഞ്ഞ് വാവയാണ്'',  മെർലിൻ കൂട്ടിച്ചേർത്തു.

സമാനമായ അനുഭവമാണ് അൽസാബിത്തും പങ്കുവെച്ചത്. ''ഞാന്‍ വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു. അപ്പോൾ ഒരു അപ്പച്ചന്‍  മുന്നിലൂടെ പോയ ശേഷം വേഗത്തില്‍ തിരികെ വന്നിട്ട് ഡേയ് നിന്റെ കല്യാണം കഴിഞ്ഞോ? നിനക്ക് അതിന് 18 ആയോ? എന്ന് ചോദിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. 17 ആയതേയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. എന്റെ കല്യാണം കഴിഞ്ഞോ എന്നു ചോദിച്ച് ഉമ്മക്കും ധാരാളം കോളുകള്‍ വന്നിരുന്നു. എന്നെ വിളിക്കുന്നവരോട്, കല്യാണം കഴിഞ്ഞു. അടുത്തതിന് വിളിക്കാമെന്ന് പറയും'', താരം പറഞ്ഞു.

'ദിവസവും ആ മുഖം കാണാൻ വയ്യ': അമേരിക്ക വിട്ട് ന്യൂസിലാന്‍റ് പൗരത്വത്തിന് അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍

ദിയയുടെ ബിസിനസ് തകർക്കാര്‍ ശ്രമിച്ചു, ക്രിമിനല്‍ ആക്ടിറ്റി, ഇടപെട്ടു: തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത