മകൾ ദിയയുടെ ബിസിനസ് തകർക്കാൻ ശ്രമം നടന്നെന്നും, അതിൽ താൻ മകൾക്ക് സംരക്ഷണം നൽകിയെന്നും നടൻ കൃഷ്ണ കുമാർ.
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള കുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്‍റെത്. ഇപ്പോള്‍ പുതിയൊരു അഭിമുഖത്തില്‍ മകള്‍ ദിയയുടെ ബിസിനസ് തകര്‍ക്കാന്‍ ശ്രമം നടന്നു എന്ന് ആരോപിക്കുകയാണ് താരം. ഈ സംഭവത്തില്‍ താന്‍ മകള്‍ക്ക് സംരക്ഷണം നല്‍കിയെന്നാണ് താരം പറയുന്നത്.
"ഇടയ്ക്ക് ദിയയുടെ കച്ചവടത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയ വളരെ നല്ലതാണ്, എന്നാല്‍ അത് ഡബിള്‍ എക്സ് വാള്‍ പോലെയാണ് പരക്കെ മുറിക്കും. ഒരാള്‍ പുതിയൊരു ബിസിനസ് ആരംഭിക്കുന്നു. പെട്ടെന്ന് അത് ഉയരുന്നു അത് മറ്റ് അഞ്ച് പേര്‍ക്ക് ബുദ്ധിമുട്ടായി. അതില്‍ ഒരാള്‍, എല്ലാ യൂട്യുബേര്‍സും മോശമാണെന്നല്ല, ചില യൂട്യൂബര്‍മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും നിങ്ങളെ കരിവാരിതേക്കാനും നിങ്ങളുടെ ബിസിനസ് തകര്‍ക്കാനും ശ്രമിക്കുന്നു ഈ സമയത്ത് നമ്മള്‍ ഇടപെടുന്നു.
അത് വരെ ഞാന്‍ ഇടപെട്ടില്ലായിരുന്നു. നമ്മള്‍ നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ പ്രവര്‍ത്തനമാണ് കാണുന്നത്. അവിടെ ഞാന്‍ ഇടപെട്ടു. എവിടോ പോകണം, ആരോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു. മക്കളെ ഞാന്‍ സംരക്ഷിക്കും. അവരുടെ കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ നോക്കില്ല. അത് എന്‍റെ രീതിയാണ്. എന്നു കരുതി മറ്റയാള്‍ ന്യായം ചെയ്താല്‍ തെറ്റായി കാണില്ല" എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു.
തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ വളരെ നല്ല രീതിയിലാണ് എടുക്കുന്നത് എന്ന് കൃഷ്ണകുമാര്‍ ഈ അഭിമുഖത്തില്‍ പറയുന്നു. ദിയയുടെ വിവാഹത്തിന് ശേഷം തങ്ങള്‍ കുടുംബ സമേതം നടത്തിയ യാത്രയെക്കുറിച്ചും മറ്റുമൊക്കെ ട്രോളുകളും വീഡിയോകളും ഉണ്ടാക്കി പണമുണ്ടാക്കുന്നെങ്കില്‍ സന്തോഷം എന്നാണ് കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറയുന്നത്.
‘അമ്മ നിർദേശിക്കുന്ന സംസ്‍കൃതം പേര് കുഞ്ഞിനിടും’; ദിയ കൃഷ്‍ണ പറയുന്നു
'ഞങ്ങള്‍ക്ക് ആര്‍ക്കും അതില്‍ പ്രശ്‍നമില്ല'; നോറയെ പിന്തുണച്ച് ലിനു
