അച്ഛന്റെയും അമ്മയെയും വിവാഹമോചനത്തെ ഏറ്റവുമധികം പിന്തുണച്ചത് ഞാൻ': ദയ സുജിത്ത്

Published : Aug 19, 2025, 02:14 PM IST
Daya Sujith

Synopsis

നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകളാണ് മോഡലുമായി ദയ.

കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ക്യാമറാമാൻ സുജിത്ത് വാസുദേവിനെയാണ് മഞ്ജു പിള്ള വിവാഹം ചെയ്തത്. അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നു. ഇവരുടെ മകൾ ദയ സുജിത്തും സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ്. ഇറ്റലിയിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇരുവരും ഒന്നിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തെ ഏറ്റവുമധികം പിന്തുണച്ചത് താനാണെന്ന് ദയ പറയുന്നു. രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് ദയ മനസു തുറന്നത്.

''അച്ഛനും അമ്മയും എന്നോട് വന്നിട്ട് അവർ സെപ്പറേറ്റ് ആവുകയാണ്, സന്തോഷത്തോടെയാണ് എന്നു പറഞ്ഞപ്പോൾ ഞാനാണ് അവരെ രണ്ടാളെയും ഏറ്റവുമധികം സപ്പോർട്ട് ചെയ്തത്. ആളുകൾ എന്തെങ്കിലുമൊക്കെ പറയും, സമൂഹം തെറ്റായി കാണും എന്നൊക്കെ എല്ലാവരും പറഞ്ഞു. അമ്മ ഒരു സ്ത്രീ ആയതുകൊണ്ട് മോശമായി പറയും, അമ്മയുടെ രണ്ടാം വിവാഹം ആയിട്ടും ഇങ്ങനെ സംഭവിച്ചതിൽ മോശം പറയും അങ്ങനെ കുറെ കാര്യങ്ങൾ എല്ലാവരും പറഞ്ഞു.

പക്ഷെ ഈ ജീവിതത്തിൽ അവർ രണ്ടുപേരും ഹാപ്പി അല്ല. പിന്നെ എന്തിനാണ് ഫോഴ്സ് ചെയ്ത് അവരെ ഒന്നിപ്പിക്കുന്നത്. അവർ വേർപിരിയുന്നതിലൂടെ അവർക്ക് രണ്ടാൾക്കും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ എനിക്കും അത് ഓക്കെ ആണ്. ഞാൻ അവരോട് പറഞ്ഞത് മുന്നോട്ട് പൊയ്ക്കോളൂ, ആളുകൾ പറയുന്നത് ഒന്നും നോക്കണ്ട എന്നാണ്. ഞാൻ ഫുൾ സപ്പോർട്ട് ആയിരുന്നു.

ഒരേയൊരു കാര്യത്തിനാണ് എനിക്ക് വിഷമം തോന്നിയത്. അത് ഫാമിലി ട്രിപ്പ് ആണ്. പണ്ട് ഞാൻ നിർബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂർ പോയതുമൊക്കെ. ഞാൻ സെപ്പറേറ്റ് ട്രാവൽ ചെയ്യാറുണ്ട്. അച്ഛന്റെ വർക്ക് കാരണം അച്ഛന്റെ കൂടെ കൂടുതൽ പറ്റാറില്ല, അമ്മയുടെ ഒപ്പമാണ് കൂടുതലും യാത്ര ചെയ്യുന്നത്. അത് മാത്രം ആണ് എനിക്ക് ഇവർ പിരിഞ്ഞതിൽ ഏറ്റവും സങ്കടം തോന്നുന്നത്'', ദയ അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്