വിവാഹം കഴിഞ്ഞ് 24 വര്‍ഷങ്ങള്‍ക്കു ശേഷം ഹണിമൂൺ; സന്തോഷ് പങ്കുവച്ച് നിയാസ് ബെക്കർ

Published : Oct 23, 2025, 01:32 PM IST
Niyas Backer shares happiness of honeymoon after 24 years of marriage

Synopsis

വിവാഹം കഴിഞ്ഞ് 24 വർഷങ്ങൾക്ക് ശേഷം ഭാര്യ ഹസീനയുമൊത്ത് ഹണിമൂൺ ആഘോഷിച്ചതിൻ്റെ വിശേഷങ്ങൾ പങ്കുവച്ച് നിയാസ് ബക്കര്‍

വിവാഹം കഴിഞ്ഞ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഹണിമൂണ്‍ ആഘോഷിച്ച വിശേഷം പങ്കുവച്ച് നടൻ നിയാസ് ബെക്കർ. സാമ്പത്തിക പ്രയാസങ്ങൾ കാരണം വിവാഹശേഷം ഹണിമൂൺ യാത്രയ്ക്ക് പോകാൻ കഴിയാതിരുന്ന എല്ലാ ദമ്പതിമാർക്കും ഇതൊരു പ്രചോദനമാകട്ടെ എന്നും താരം പറയുന്നു. ദമാമിലേക്കായിരുന്നു ഇരുവരുടെയും യാത്ര.

ഹസീനയുമൊത്ത് വിദേശത്തേയ്ക്കുള്ള രണ്ടാമത്തെ യാത്ര ദമാമിലേക്കാണ്. വിവാഹ ശേഷം ഹണിമൂൺ ട്രിപ്പ് പോകാൻ കഴിയാത്ത പാവം ദമ്പതികളിൽ ഞങ്ങളും ഉൾപ്പെടും. ജീവിതത്തിന്‍റെ അത്യാവശ്യങ്ങൾ നിവർത്തിക്കാനുള്ള ജീവിത യാത്രയിൽ ഒരു ഹണിമൂൺ യാത്ര നിവർത്തിച്ച് കൊടുക്കാനുള്ള സാമ്പത്തിക ശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന അവളുടെ ഭർത്താവായ എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. അത്യാവശ്യം അല്ലലൊക്കെ തീർന്നപ്പോൾ മക്കളുമൊത്ത് ചില യാത്രകൾ പോയി സങ്കടം തീർത്തു. വിവാഹ ശേഷം 24 വർഷം കഴിഞ്ഞ് എന്‍റെ മകളുടെ വിവാഹത്തിന് ശേഷമാണ് ഞാനും അവളും മാത്രമായി മൂന്നാറിലേയ്ക്ക് ഒരു യാത്ര പോയത്. ലേറ്റായി വന്താലും ലേറ്റസ്‌റ്റ് ആയി വരും എന്ന് പറയും പോലെ അതൊരു ലേറ്റസ്‌റ്റ് ട്രിപ്പ്‌ തന്നെയായിരുന്നു. ഞങ്ങളുടെ ആദ്യത്തെ ഈ ഹണിമൂൺ ട്രിപ്പ്‌ ഇടയ്‌ക്കൊക്കെ ഞങ്ങൾ ഓർക്കാറുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും ഞങ്ങൾക്കത് പ്രിയപ്പെട്ട യാത്രകളില്‍ ഒന്ന് തന്നെയാണ്. മോളും മോനും സ്വന്തം ചിറകിൽ പറക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ തനിച്ചാണ്. ഇത്രയും കാലം ഒന്നിനും ഒരു പരാതിയും ഇല്ലാതെ എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച അവള്‍ക്ക്‌ ഇനി അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേ...? ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂർ നാട്ടുകൂട്ടത്തിന്‍റെ ഇത്തവണത്തെ ക്രിക്കറ്റ്‌ ലീഗ് സീസൺ 6 ജേഴ്‌സി ലോഞ്ചിങ് പ്രോഗ്രാമിനോട് അനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോൾ ഹസീനയെയും കൂട്ടി.ദൈവം അനുഗ്രഹിച്ചാൽ കഴിയാവുന്നത്ര ഇനിയുള്ള യാത്രകൾ അവളൊന്നിച്ചാക്കണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളെ പോലെ ഹണിമൂൺ ട്രിപ്പ്‌ നഷ്‌ടപ്പെട്ട അന്നത്തെ എല്ലാ ദമ്പതിമാർക്കും അതിന് സാധ്യമാവട്ടെ എന്ന് പ്രാർത്ഥന'', നിയാസ് ബെക്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പല കമന്‍റുകളും സഞ്ജുവേട്ടന്‍ ഡിലീറ്റ് ചെയ്യുമായിരുന്നു'; ആ ദിവസങ്ങള്‍ ഓര്‍ത്ത് ലക്ഷ്മി
ഇതര മതസ്ഥർ, വൻ എതിർപ്പുകൾ, ഒടുവിൽ 2009ൽ വിവാഹം; 16 വർഷത്തെ ദാമ്പത്യം അവസാനിക്കുമ്പോൾ..