
കഥ ഇതുവരെ
ചന്ദുമോളെ സംബന്ധിച്ച എല്ലാ രഹസ്യവും ആദർശ് നയനയോട് പറഞ്ഞിരിക്കുകയാണ്. ആദർശിനെ അത്രമേൽ വിശ്വസിക്കുന്ന നയന കൂടെയുണ്ടെന്ന് ഉറപ്പ് നൽകി. മാത്രമല്ല ചന്ദുമോളുടെ അച്ഛൻ ആരാണെന്ന സത്യം നമുക്ക് കണ്ടെത്തണമെന്നും ആദർശിനോട് പറഞ്ഞു. ആദർശിന്റെ കൂട്ടുകാരൻ കിരൺ കൂടി അതിനായി സഹായിക്കാമെന്ന് ആദർശിന് ഉറപ്പ് നൽകി.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
നയനയോട് എല്ലാ സത്യവും പറഞ്ഞ കാര്യം ആദർശ് മുത്തശ്ശനോട് വന്ന് പറഞ്ഞു. നയന ആദർശിനെ മനസ്സിലാക്കിയതിനും കൂടെ നിന്നതിനും മുത്തശ്ശൻ അവളെ അഭിനന്ദിച്ചു. ചന്ദുമോളുമായി താൻ വല്ലാതെ അടുത്തെന്നും ആരെല്ലാം ഒഴിവാക്കിയാലും താൻ അവളെ ഒഴിവാക്കില്ലെന്ന് നയന മുത്തശ്ശന് ഉറപ്പ് നൽകി. അതേസമയം ആരാണ് ചന്ദുമോളുടെ അച്ഛനെന്ന് കണ്ടെത്തണമെന്നും നയന കൂട്ടിച്ചേർത്തു. അഭിയാണോ ഇനി ചന്ദുമോളുടെ അച്ഛൻ എന്ന കാര്യത്തിൽ നയനയ്ക്ക് നല്ല സംശയം ഉണ്ട്. എന്നാൽ അതിനു തക്കതായ തെളിവുകളൊന്നും അവളുടെ പക്കലില്ല.
അതേസമയം ഇപ്പോഴും നന്ദുവിനെ ഓർത്തിരിക്കുകയാണ് അനി. അനിയോട് കഴിഞ്ഞ ദിവസം ദേഷ്യപ്പെട്ടതിന് പരിഹാരമെന്നോണം ആദർശ് അവനൊരു വാച്ച് വാങ്ങിക്കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ തനിക്ക് വാച്ച് അല്ല വേണ്ടതെന്നും അനാമികയിൽ നിന്നൊരു മോചനം ആണെന്നും അവൻ ആദർശിനോട് പറഞ്ഞു. അനാമിക പാർക്കിൽ മറ്റൊരുത്തനുമായി പരിസരം മറന്ന് സ്നേഹിക്കുന്ന കാഴ്ച അവൻ നയനയ്ക്ക് കാണിച്ചുകൊടുത്തു. ഒന്നും മറുപടി പറയാനില്ലാതെ ആദർശും നയനയും നിന്ന നിൽപ്പ് നിന്നു .
അതേസമയം ട്രെയിനിങ് ക്യാമ്പിൽ നന്ദുവിനെ കഷ്ട്ടപ്പെടുത്തുകയാണ് ട്രൈനെർ. അനാമികയുടെ അച്ഛന്റെ സുഹൃത്താണ് ഈ ട്രെയിനർ. അതുകൊണ്ട് തന്നെ നന്ദുവിനെ എങ്ങനെയൊക്കെ കഷ്ട്ടപ്പെടുത്താമോ അങ്ങനെയെല്ലാം കഷ്ട്ടപ്പെടുത്തുകയാണ് അയാൾ. മാത്രമല്ല നന്ദുവിനെക്കൊണ്ട് ചെയ്യിക്കുന്ന വർക്ഔട്ടുകളുടെ വീഡിയോ എടുത്ത് അയാൾ അനാമികയുടെ അച്ഛന് അയക്കുകയും ചെയ്യുന്നുണ്ട്. നന്ദു ക്യാമ്പിൽ കിടന്ന് കഷ്ടപ്പെടുന്നത് കണ്ട അനാമികക്കും അവളുടെ അച്ഛനും വലിയ സന്തോഷമായി . ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.