സത്യം അന്വേഷിച്ച് ആദർശ്, പ്രതീക്ഷയോടെ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Jun 16, 2025, 04:35 PM ISTUpdated : Jun 16, 2025, 04:51 PM IST
patharamattu serial review

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

നവ്യയുടെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിന് അനന്തപുരിയിൽ എല്ലാവരും. മുത്തശ്ശനും മുത്തശ്ശിയും ചന്ദുമോളും മാത്രമേ അനന്തപുരിയിൽ ഉള്ളു. മുത്തശ്ശനും മുത്തശ്ശിക്കും കൂടി ചടങ്ങിനായി ഇങ്ങോട്ട് വരാമായിരുന്നു എന്ന് കനക പറയുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .

അഭിയുടെ കുഞ്ഞിന്റെ നൂലുകെട്ടൽ ചടങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞിന് നൂൽ കെട്ടി കൊടുത്ത ശേഷം അവനെ പേര് വിളിക്കാൻ ദേവയാനി പറയുകയാണ്. അങ്ങനെ അഭി കുഞ്ഞിനെ പേര് വിളിച്ചു. അനന്തപദ്ഭനാഭൻ. കുഞ്ഞിന്റെ പേര് കേട്ടപ്പോൾ തന്നെ അത് മുത്തശ്ശനെ സ്വാധീനിക്കാൻ അല്ലെ എന്ന് അനിയും ആദർശും പരസ്പരം സംസാരിച്ചു. പക്ഷെ അത് അവർ അഭിയോട് പറഞ്ഞില്ല. എന്തായാലും കൂഞ്ഞിന്റെ പേര് കേട്ട ജയനും അജയനുമെല്ലാം സന്തോഷമായി. മുത്തശ്ശന്റെ പേര് നിലനിർത്താൻ എന്നോണം കുഞ്ഞിന് അനന്തപദ്മനാഭൻ എന്ന് പേരിട്ടത് നന്നായി എന്ന് എല്ലാവരും പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം നന്ദുവിന് അയച്ചുകൊടുക്കാനായി എല്ലാവരും ഒന്നിച്ച് നിന്ന് ഫോട്ടോയും എടുത്തു. കുഞ്ഞിന്റെ നൂലുകെട്ടൽ ചടങ്ങിന്റെ ഫോട്ടോസ് കണ്ട നന്ദുവിന് വീട് വല്ലാതെ മിസ് ചെയ്തു. ഫോട്ടോയിൽ അനിയെ കണ്ടപ്പോൾ അവൾക്ക് വലിയ സന്തോഷമായി. ഒപ്പമുള്ള സുഹൃത്തിന് നന്ദു എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്തു . എന്തായാലും അനിയെ വിട്ട് കളയേണ്ടെന്നും അവന് നിന്നെ ഭയങ്കര ഇഷ്ടമാണെന്നും കൂട്ടുകാരി നന്ദുവിനോട് പറഞ്ഞു.

അതേസമയം വീട്ടിൽ ചന്ദുമോൾ ഉള്ള കാര്യം എങ്ങനെയെങ്കിലും കനകയെയും ഗോവിന്ദനെയും അറിയിക്കാനുള്ള ശ്രമത്തിലാണ് ജലജയും ജാനകിയും. ദേവയാനി പല തവണ വാണിംഗ് കൊടുത്തെങ്കിലും അവർ അടങ്ങിയില്ല. എങ്ങനെയെങ്കിലും തിരിച്ച് പോകുന്നത് വരെ അവരുടെ വായടപ്പിക്കാനുള്ള ശ്രമത്തിലാണ് ദേവയാനി. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.

 

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്