'അഞ്ച് മാസം ഗർഭിണിയായിരുന്നു അന്ന്, എന്റെ ഭാഗം കേൾക്കാൻ ആരും ഉണ്ടായില്ല'; വേദന പറഞ്ഞ് രേഖ രതീഷ്

Published : Jul 19, 2025, 11:15 AM IST
Rekha Ratheesh

Synopsis

മുൻപ് ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് രേഖ രതീഷ്. പരസ്‍പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രം ആണ് രേഖയെ കൂടുതൽ ജനപ്രിയയാക്കിയത്. മുൻപ് ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിരുന്നു. അന്നത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ ഷോയിൽ രേഖയ്ക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ചാണ് ഏറ്റവും പുതിയ അഭിമുഖത്തിൽ രേഖ രതീഷ് സംസാരിക്കുന്നത്.

''ആ പ്രോഗ്രാം അറ്റൻഡ് ചെയ്യേണ്ടിയിരുന്നില്ല എന്ന് എനിക്ക് ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ട്. എന്റെ ഇഷ്ടപ്രകാരമല്ല ആ പ്രോഗ്രാമിൽ വന്നിരുന്നത്. എന്റെ വോയ്സ് ലൗഡ് ആണ്. ചെറുതായി പറയുന്ന കാര്യവും മറ്റുള്ളവർ എടുക്കുന്ന രീതി മറിച്ചായിരിക്കും. അന്നത്തെ എന്റെ പ്രായം, സാഹചര്യം, ഫാമിലി ഒപ്പമില്ല തുടങ്ങി പല പ്രശ്നങ്ങളെല്ലാം ചുറ്റിലുമുണ്ട്. ഇതെല്ലാം അതിജീവിച്ച് അഞ്ച് മാസമുള്ള കുഞ്ഞിനെ വയറ്റിലിട്ടാണ് ഞാനന്ന് ആ പ്രോഗ്രാമിൽ സംസാരിച്ചത്. എല്ലാവരും അപ്പുറത്തുള്ള സ്ത്രീയുടെ വെർഷൻ മാത്രമാണ് നോക്കിയത്. ഇപ്പുറത്ത് നിൽക്കുന്ന എന്റെ വെർഷൻ ചിന്തിക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല.

ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബവഴക്കിനിടയിൽ എന്നെ കുറ്റപ്പെടുത്തി എല്ലാം എന്റെ തലയിൽ ആക്കി. അവർ പിന്നീട് ഹാപ്പിയായി മുന്നോട്ടുപോയി. പ്രോഗ്രാം കഴിഞ്ഞതിനു ശേഷം അവരെല്ലാം എന്നെ കാണാൻ വന്നിരുന്നു. എന്നോട് സോറി പറഞ്ഞിരുന്നു. എന്നെ അന്നവർ നെഗറ്റീവ് ആയി കണ്ടാലും ഇന്ന് അവർ ഹാപ്പിയായി ജീവിക്കുന്നുണ്ടല്ലോ. അതിനു ഞാൻ നിമിത്തം ആയില്ലേ? നല്ലൊരു ഭർത്താവ്, നല്ലൊരു കുടുംബം നാലഞ്ചു മക്കൾ ഇങ്ങനെയൊക്കെയുള്ള സ്വപ്നമെല്ലാം മനസിൽ ഉണ്ടായിരുന്നു.

ഇപ്പോൾ അതൊന്നുമില്ല. എന്റെ മകൻ അയാനൊപ്പം സന്തോഷമായി ജീവിക്കുക. അവന്റെ കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുക. ഇനിയങ്ങോട്ടുള്ള ജീവിതം ഹാപ്പിയായി സിംഗിളായി മുന്നോട്ടുപോവുക എന്നതാണ് ആഗ്രഹം'', മീഡിയ ഭാരത് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേഖ പറഞ്ഞു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്