
കരിയറിലെ പുതിയ തീരുമാനം അറിയിച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റഗ്രാമില്‍ താന്‍ സബ്സ്ക്രിപ്ഷന്‍ ഓപ്ഷന്‍ ആരംഭിക്കാന്‍ പോകുന്ന വിവരമാണ് രേണു സുധി അറിയിച്ചത്. “ഹലോ ഗയ്സ്, ഞാന്‍ ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ ആരംഭിക്കാന്‍ പോവുകയാണ്. നിങ്ങളുടെ പിന്തുണ വേണം. നമുക്ക് അവിടെ കാണാം”, ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ പുറത്തിറക്കിയ വീഡിയോയില്‍ രേണു സുധി അറിയിച്ചു. രേണുവിനൊപ്പം ഇത്തവണത്തെ ബിഗ് ബോസില്‍ സഹമത്സരാര്‍ഥികളായി ഉണ്ടായിരുന്ന ആദിലയും നൂറയും അടുത്തിടെ ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിരുന്നു. മറ്റ് നിരവധി സിനിമ, സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും ഇതിനകം ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ ഉണ്ട്.
പണം നല്‍കി സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി കോണ്ടെന്‍റ് പുറത്തിറക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ ഫീച്ചറിലൂടെ വലിയ വരുമാനം ഉണ്ടാക്കുന്ന വ്യക്തികള്‍ കേരളത്തില്‍ തന്നെയുണ്ട്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും നേരത്തേ ശ്രദ്ധേയയാണ് രേണു സുധി. ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് രേണു സുധിക്ക് വഴി തുറന്നതും ഈ പ്രശസ്തി തന്നെ. ബിഗ് ബോസില്‍ പങ്കെടുത്തതും രേണു സുധിക്ക് കരിയറില്‍ നേട്ടമാണ് ഉണ്ടാക്കിയത്. വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടന പരിപാടികളൊക്കെ ഷോയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം രേണുവിന് ലഭിച്ചിരുന്നു. ഉദ്ഘാടനങ്ങള്‍ക്ക് പുറമെ റീലുകളും മ്യൂസിക് വീഡിയോകളും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി തിരക്കിലാണ് രേണു സുധി. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷനും ആരംഭിക്കാന്‍ പോവുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി നില്‍ക്കുന്ന ആള്‍ എന്തുകൊണ്ട് സീരിയലുകളില്‍ അഭിനയിക്കുന്നില്ല എന്ന് രേണു സുധി അടുത്തിടെ വിശദീകരിച്ചിരുന്നു. ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് രേണു ഈ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. “എനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല. എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല. കാരണം എഗ്രിമെന്റില്‍ ഒപ്പിടണം. അത്രയും ദിവസം നമ്മള്‍ അവിടെ ഉണ്ടാവണം. ആ ദിവസങ്ങളിലൊന്നും നമ്മുടെ മറ്റ് കാര്യങ്ങള്‍ ചെയ്യാനാവില്ല. അതിനാല്‍ ഞാന്‍ ചെയ്യില്ല”, രേണു സുധി വ്യക്തമാക്കിയിരുന്നു.