
ബിഗ് ബോസ് മലയാളം സീസൺ തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയും ചെയ്‍തു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോഡിൽ വെച്ച് രേണു സുധി സ്വമേധയാ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. അതിനകം തന്നെ ഹൗസിന് പുറത്ത് ഒരുപാട് വിമര്‍ശനങ്ങളും കളിയാക്കലുകളും രേണു ഏറ്റുവാങ്ങിയിരുന്നു.
എന്നാൽ, ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരാളെക്കുറിച്ച് പോലും മോശമായി സംസാരിക്കുകയോ, ആരോടും ദേഷ്യമോ വെറുപ്പോ കാണിക്കാതിരിക്കുകയോ ചെയ്ത ഒരേയൊരു മത്സരാർത്ഥിയാണ് രേണു സുധിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. ഇതിനിടെ റീ എൻട്രിയിൽ പാട്ട് പാടി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു രേണു.
ഇപ്പോഴിതാ ഫെയ്സ്ബുക്കിൽ രേണു പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. താൻ അഭിനയിക്കുന്നത് മക്കൾക്ക് നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായാണ് രേണു എത്തിയിരിക്കുന്നത്. ''ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്... അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു... അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ് ഞങ്ങൾ എടുത്ത സെൽഫി ആണ്. കിച്ചു - എന്റെ മൂത്തമോൻ, എന്റെ ഋതുനെക്കാൾ സ്നേഹം അൽപം കൂടുതൽ എന്റെ കിച്ചൂനോടാ. കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം'', രേണു സുധി ഫെയ്സ്ബുക്കിൽ കുറിച്ചു.