പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഗൗരി പങ്കുവെക്കുന്നു.

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്ളോഗിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരഭിമുഖത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയാണ് താരം.

''പബ്ലിക്ക് പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ വിവാഹമോചനം പോലുള്ളവ മറച്ചുവെക്കാനാവില്ല. താലി എവിടെ എന്ന് വരെയുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ വരാറുണ്ടായിരുന്നു. ഇത് അങ്ങ് പറഞ്ഞ് കഴിഞ്ഞാൽ പ്രശ്നം ഇല്ലല്ലോ. ഞാൻ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഇപ്പോൾ ആർക്കും പ്രശ്നമില്ല. ഡിവോഴ്സിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോളൊന്നും ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. അദ്ദേഹവും എന്നെ കുറിച്ച് കുറ്റം പറയില്ല. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. കല്യാണത്തിൽ രണ്ട് വ്യക്തികൾ മാത്രമല്ല. ഒരുപാട് ഫാക്ടേഴ്സ് വേറെ വരും. അതുകൊണ്ട് തന്നെ ചിലത് വർക്കാവില്ല. എനിക്ക് ഇതെല്ലാം വ്യക്തമായി മനസിലായി. ഞാൻ എന്തിനാണ് എന്റെ ജീവിതം പാഴാക്കുന്നത്.

ജീവിതത്തിൽ ഒരു കൂട്ട് ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഒരെണ്ണം ശരിയായില്ലെന്നു കരുതി ഇനിയൊരു ജീവിതം തിരഞ്ഞെടുക്കരുത്, അത് തെറ്റാണ് എന്ന് നമുക്ക് എങ്ങനെ പറയാൻ പറ്റും?. മനുഷ്യനാണെങ്കിൽ ഉള്ളിന്റെ ഉള്ളിൽ ഒരു കൂട്ട് വേണമെന്ന് ആഗ്രഹമുണ്ടാകും. അറേഞ്ച്ഡ് മാരേജ് എനിക്ക് സാധിക്കുന്ന കാര്യമല്ല. എനിക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ആ സമയത്ത് ഞാൻ നോക്കും. കുറച്ച് മുന്നോട്ട് പോകുമ്പോൾ എല്ലാവർക്കും ഒരു ഒറ്റപ്പെടൽ തോന്നും. വേർപിരിയുന്നുവെന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയപ്പോൾ അത് മാതാപിതാക്കളോട് പറയാൻ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ഞാൻ ഒരു തീരുമാനം എടുത്തു, അത് ശരിയായില്ല. അച്ഛനും അമ്മയും ഇപ്പോഴും മനോജേട്ടനോട് സംസാരിക്കാറുണ്ട്. മാതാപിതാക്കൾ ഇന്നേവരെ ഈ വിഷയത്തിൽ എന്നെയോ മനോജേട്ടനേയോ കുറ്റപ്പെടുത്തിയിട്ടില്ല. ഞാനും മനോജേട്ടനും ഇപ്പോഴും സംസാരിക്കാറുണ്ട്'', ഗൗരി കൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming