'ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്ന്, ഈ അനുഗ്രഹത്തിന് നന്ദി'; കുറിപ്പുമായി റിമി ടോമി

Published : Sep 23, 2026, 02:03 PM IST
rimi tomy to her fans on her birthday

Synopsis

പ്രിയ ഗായിക റിമി ടോമി തന്‍റെ പിറന്നാൾ സീഷെൽസിൽ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു

പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി സീഷെൽസിലെ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് റിമി തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിറന്നാൾ തനിക്ക് ഏറെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണെന്ന് റിമി പറയുന്നു. ഓരോ പിറന്നാളും ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി പിന്നിലാകുന്നതിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്നും അതുകൊണ്ടുതന്നെ ലഭിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെയും സ്നേഹത്തോടെയും ആഘോഷിച്ചും ജീവിക്കണമെന്നും റിമി കുറിച്ചു.

''പിറന്നാൾ ദിനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണ്. പക്ഷേ, ഒരു സത്യം പറയട്ടെ. ഓരോ ജന്മദിനം ആഘോഷിക്കുമ്പോഴും ഈ മനോഹരമായ ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി നമ്മൾ പിന്നിലാക്കി എന്ന സത്യം ഓർമ്മിക്കണം. വിഷമകരമാണെങ്കിലും സത്യം അതാണ്. അതുകൊണ്ട് ലഭിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാം, സ്നേഹിക്കാം, ആഘോഷിക്കാം. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി. സമയം ഉണ്ടേല്‍ ഒരു ഹാപ്പി ബര്‍ത്ത്ഡേ തന്നേരേ കേട്ടോ... സീഷെൽസിൽ നിന്ന്... പുതിയൊരു രാജ്യം, പ്രത്യേകമായൊരു ദിവസം, മനോഹരമായ ഒരിടം.... ഈ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി'', എന്നാണ് ചിത്രങ്ങൾക്കൊപ്പം റിമി കുറിച്ചത്. ശ്വേത മേനോൻ, ജുവൽ മേരി, ലക്ഷ്മി നക്ഷത്ര എന്നിവരടക്കം നിരവധി പേര്‍ റിമി ടോമിക്ക് ആശംസകള്‍ നേർന്ന് കമെന്റ് ചെയ്തിട്ടുണ്ട്.

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ഒരു ടിവി ഷോയിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ റിമി പിന്നീട് ഗാനമേളകളിൽ സജീവമായി. ഒടുവിൽ മലയാള സിനിമയുടെ പിന്നണി ഗാനരംഗത്ത് എത്തിയ റിമി ടോമിയെ തങ്ങളുടെ വീട്ടിൽ ഒരാളെപ്പോലെയാണ് മലയാളികൾ കാണുന്നത്. സ്റ്റേജ് ഷോകളിലൂടെയും നിരവധി ആരാധകരെ കയ്യിലെടുക്കാൻ റിമിക്ക് സാധിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'19-ാം വയസിൽ തുടങ്ങിയ അധ്വാനം'; ജാസ്മിൻ ജാഫർ പറയുന്നു
'ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, കാത്തിരുന്നു കിട്ടിയത് ഞാൻ..'; കുറിപ്പുമായി രഞ്ജു രഞ്ജിമാർ