
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥികളെല്ലാം പ്രചാരണത്തിരക്കിലാണ്. കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ബിഗ്ബോസ് താരവുമായി റോബിനും തിരക്കിട്ട പ്രചാരണപരിപാടികളുമായി രംഗത്തുണ്ട്. ഇപ്പോഴിതാ ഭാര്യയും സംരംഭകയുമായ ആരതി പൊടി പ്രചാരണത്തിന് വരുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് റോബിൻ.
''പൊടി വരാൻ സാധ്യതയുണ്ട്, വരണം എന്നതാണ് എന്റെ ആഗ്രഹം. വന്നാലും ഞങ്ങളുടെ കൂടെ ഓടി നടക്കണ്ടേ. എങ്കിലും ഒരു ദിവസം ഞാൻ വിളിക്കും. വന്നൊന്ന് എക്സ്പീരിയൻസ് ചെയ്യട്ടെ. ഞാനെന്താണ് അനുഭവിച്ചതെന്ന് അറിയട്ടെ. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടായി തോന്നുന്നില്ല. ഇതാണ് എന്റെ ജീവിതമെന്ന തിരിച്ചറിവാണ് ഉണ്ടായത്. അത് ഞാൻ ആസ്വദിക്കുന്നുണ്ട്'', എന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റോബിൻ പറഞ്ഞു.
പ്രചരണത്തിനിടെ ആരതിയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു യുട്യൂബ് ചാനല്‍ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി റോബിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഭാര്യയുടെ പിന്തുണ എങ്ങനെയാണെന്ന ചോദ്യത്തിന് നല്ല സപ്പോര്‍ട്ട് ആണെന്നായിരുന്നു പ്രതികരണം. ''നല്ല സപ്പോര്‍ട്ട് ആണ്. മിസ് ചെയ്യുന്നുണ്ട്. അവിടുന്ന് വന്നതിന് ശേഷം പോയിട്ടില്ല. അഞ്ച് ദിവസമായി കണ്ടിട്ടില്ല, ഫോണില്‍ വിളിക്കാറുണ്ട്'', എന്ന് റോബിന്‍ പറഞ്ഞു.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ നിയോജന മണ്ഡലമായ കുണ്ടറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരുമെന്ന് റോബിൻ പറഞ്ഞ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. ''കുണ്ടറയില്‍ ഈ ഇലക്ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ വിജയിക്കുകയാണെന്നുണ്ടെങ്കില്‍ 90 ദിവസത്തിനകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയില്‍ കൊണ്ടുവരുന്നതായിരിക്കും. പലര്‍ക്കും സംശയമുണ്ടാവും കുണ്ടറയില്‍ വരുമോ എന്നുള്ളത്. ഉറപ്പായിട്ടും കൊണ്ടുവരും. നമ്മുടെ നാട്ടിലെ ജനങ്ങളുമായിട്ട് നേരിട്ട് ആശയവിനിമയം നടത്തും. പ്രശ്നങ്ങള്‍ കേള്‍ക്കും'', എന്നായിരുന്നു റോബിന്റെ വാക്കുകൾ