'ആ ഹൃദയത്തിൽ ഉമ്മ എന്തുമാത്രം ഇടം നേടിയിട്ടുണ്ടാകണം..'; കുറിപ്പുമായി സൽമാനുൾ

Published : Oct 12, 2026, 05:45 PM IST
Salmanul

Synopsis

മിനിസ്ക്രീൻ താരമായ സൽമാനുൾ ഫാരിസിന്റെ ഉമ്മ അടുത്തിടെ അന്തരിച്ചു. ഉമ്മയുടെ വിയോഗത്തിൽ സൽമാനുൾ സമൂഹ മാധ്യമങ്ങളിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചു. ഉമ്മയെ ചികിത്സിച്ച ഡോക്ടർ അവരുടെ നല്ല സ്വഭാവത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും അദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതരാണ് സൽമാനുൾ ഫാരിസും മേഘ മഹേഷും. കഴിഞ്ഞ വർഷമായിരുന്നു വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് ഇവർ വിവാഹിതരായത്. ആദ്യം എതിർപ്പ് അറിയിച്ച വീട്ടുകാർ പിന്നീട് ഇരുവരെയും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. സൽമാനും മേഘയും ഒരുമിച്ച് ഇരുവീട്ടുകാരെയും സന്ദർശിക്കുന്നതും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതുമൊക്കെ ഇരുവരും വ്ളോഗുകളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ സന്തോഷങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് സൽമാനുളിന്റെ ഉമ്മ മരിച്ചത്. മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ സൽമാൻ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഉമ്മയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സൽമാനുൾ. ഉമ്മയെ ചികിൽസിച്ച ഡോക്ടറുടെ വാക്കുകളും സൽമാനുൾ പങ്കുവെച്ചിട്ടുണ്ട്.

''പ്രിയപ്പെട്ട ഉമ്മാ... ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. എന്നെന്നേക്കും ഞാൻ ഉമ്മയെ മിസ് ചെയ്യും. എന്റെ ഉമ്മയെ ചികിത്സിച്ചിരുന്ന ഡോ. മുനവ്വർ ധനീഷിന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ മനസ് വല്ലാതെ നിറഞ്ഞുപോയി: ''നിങ്ങളുടെ ഉമ്മ വളരെ നല്ലൊരു സ്ത്രീയായിരുന്നു. ഞങ്ങൾ ഓരോരുത്തരുമായും അവർക്ക് വളരെ അടുത്ത ബന്ധമായിരുന്നു. ഞങ്ങൾക്കെല്ലാം അവരെ ഒരുപാട് ഇഷ്ടമായിരുന്നു. സർവ്വശക്തനായ അല്ലാഹു അവർക്ക് സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നൽകട്ടെ... ഉമ്മയുടെ വേർപാടിന്റെ വേദന താങ്ങാനുള്ള ശക്തി അല്ലാഹു നിങ്ങൾക്ക് നൽകട്ടെ...'', എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു രോഗിയെ ചികിത്സിച്ച ഡോക്ടർക്ക് ആ രോഗിയുടെ കുടുംബത്തോട് സഹതാപം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ, ചികിത്സിച്ച ഒരു മനുഷ്യനെക്കുറിച്ച് ഇത്രയും സ്നേഹത്തോടെ ഓർക്കണമെങ്കിൽ ആ ഹൃദയത്തിൽ ഉമ്മ എന്തുമാത്രം ഇടം നേടിയിട്ടുണ്ടാകണം'', ഉമ്മക്കൊപ്പമുള്ള പഴയകാല ചിത്രങ്ങൾക്കൊപ്പം സൽമാനുൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധിപ്പേർ പോസ്റ്റിനു താഴെ സൽമാനുളിനെ ആശ്വസിപ്പിച്ച് കമന്റ് ചെയ്യുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'37-ാം വയസിലെ പ്രസവം, മൂഡ് സ്വിങ്ങ്സ്..; അനുഭവം പറഞ്ഞ് അശ്വതി
'മാഫിയയുടേയും ഡോണിന്‍റെയും ലോകത്തായിരുന്നു'; ആശുപത്രിയിൽ നിന്നുമുള്ള വീഡിയോ പങ്കുവച്ച് ലക്ഷ്മി മേനോൻ