'എന്റെ കൺമുന്നിൽ വളർന്ന മക്കൾ, അവരെ ചേർത്തുപോലും വാർത്തകൾ'; കേസിനെക്കുറിച്ച് ബിജു സോപാനം

Published : Apr 01, 2025, 10:46 AM IST
'എന്റെ കൺമുന്നിൽ വളർന്ന മക്കൾ, അവരെ ചേർത്തുപോലും വാർത്തകൾ'; കേസിനെക്കുറിച്ച് ബിജു സോപാനം

Synopsis

തനിക്കെതിരെ ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണം എന്താണെന്ന് അറിയില്ലെന്നും നടൻ. 

നിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടൻ ബിജു സോപാനം. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ‌ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തി എന്നും മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജു സോപാനം പറയുന്നു. 

ആ സീരിയൽ സെറ്റിൽ ചെറിയ രീതിയിൽ ഒരു കോക്കസ് ഉണ്ടെന്നും വലിയ രീതിയിലുള്ള ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു സോപാനം അഭിമുഖത്തിൽ പറയുന്നു. തന്നെ അകത്താക്കും എന്ന കാര്യം പലരിൽ നിന്നും കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ''ലൈംഗികാത്രികമത്തോടൊപ്പം അതെല്ലാം വീഡിയോയില്‍ പകർത്തി എന്നുള്ളതാണ് എനിക്കെതിരായ കേസ്. ഇതൊക്കെ കേട്ട് മിഥുനത്തില്‍ ഇന്നസെന്റ് ചേട്ടന്‍ നില്‍ക്കുന്നത് പോലെ ഞാൻ കൈയും കെട്ടി നില്‍ക്കാൻ കാരണം ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യമാണ്'', എന്ന് ബിജു സോപാനം പറഞ്ഞു. ഓൺ 2 ടോക്ക് എന്ന ഓൺലൈൻ ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം. 

തിരിച്ചുപിടിക്കേണ്ടത് 65 കോടി ! രണ്ടും കൽപ്പിച്ച് സൂര്യ; റെട്രോ കേരളത്തിലെത്തിക്കാൻ വൈക മെറിലാൻഡ്

''എന്റെ കൺമുന്നിൽ വളർന്ന മക്കളാണ് ആ സീരിയൽ സെറ്റിൽ. അവരെ ചേർത്തുപോലും വാർത്തകൾ വന്നു.  ഇതെല്ലാം കണ്ട് ഈ കേസ് കൊടുത്തയാൾ വെറുതേ ഇരിക്കുകയാണ്. അവർ‌ക്കൊന്നും പ്രതികരിക്കാൻ പറ്റില്ല. അവർ നിസഹായരാണ്. ആരും സഹതപിക്കണ്ട. ഇക്കാര്യത്തിൽ നിയമത്തിന്റെ സഹായമാണ് വേണ്ടത്. തെറ്റു ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷെ കോടതിയില്‍ തെളിയിക്കപ്പെട്ടാലേ എല്ലാവരും വിശ്വസിക്കൂ'', എന്നും ബിജു സോപാനം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണം എന്താണെന്ന് അറിയില്ലെന്നും നടൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ