'നീതി ലഭിക്കുംവരെ ഒപ്പമുണ്ടാകും'; അതിജീവിതയ്ക്ക് പിന്തുണയുമായി ശോഭ വിശ്വനാഥ്

Published : Dec 19, 2025, 12:56 PM IST
sobha viswanath supports survivor in actress attack case

Synopsis

സംരംഭകയും മുൻ ബിഗ് ബോസ് താരവുമായ ശോഭ വിശ്വനാഥ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി സംരംഭകയും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായ ശോഭ വിശ്വനാഥ്. നീതി ലഭിക്കുംവരെ ഈ പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ശോഭ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അതിജീവിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്.

''വേദനകളല്ല നീ എന്ന വ്യക്തിയെ അളക്കുന്നത്. നീ അനുഭവിച്ച ട്രോമകളുമല്ല, നീയൊരു തീനാളമാണ്. തെളിഞ്ഞു കത്തുന്ന, ഉറപ്പോടെ തിളങ്ങുന്ന തീനാളം... അതിജീവിക്കുന്നയാളുടെ ഉള്ളിലെ കരുത്ത് ഒരിക്കലും കെടുത്താനാകില്ല. ഞാനും നീയും നമ്മളുമെല്ലാം ഒന്നിച്ച് പോരാടും. ഈ പോരാട്ടം ജയിക്കും വരെ നിന്നെ പിന്തുണച്ച് ഒപ്പമുണ്ടാകും. ഭയപ്പെടേണ്ട കാര്യമേയില്ല, നീ കരുത്തയാണ്. നിന്റെ ശബ്ദം കേൾക്കാൻ ആളുണ്ട്. നീതി വിജയിക്കും'', എന്നാണ് അതീജിവിതക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശോഭ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് ശേഷം ഇന്നലെയാണ് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചത്. അതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരായ ഹര്‍ജിയില്‍ ദിലീപിന്‍റെ അഭിഭാഷകന്‍ രൂക്ഷമായി വാദിച്ചിരുന്നു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ പലതും ദുരൂഹമായ ലക്ഷ്യംവച്ച് ബൈജു പൗലോസ് ചോര്‍ത്തി, കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ ചാനലുകളില്‍ പ്രചരിപ്പിച്ചു, ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കും മുന്‍പ് ചാനലിന് അഭിമുഖം നല്‍കി. ഇതുപോലൊരു സാക്ഷിയുണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയാണെ് വേണ്ടതെന്നും ദിലീപ് വാദിച്ചു.

ഹര്‍ജികള്‍ ജനുവരി 12ന് വീണ്ടും പരിഗണിക്കും. അതിനിടെ കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പിടിച്ചുവച്ച ദിലീപിന്‍റെ പാസ്പോര്‍ട്ട് ഇന്നലെ കോടതി വിട്ടുനല്‍കി. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടികള്‍ക്ക് വിദേശത്ത് പോകാനുണ്ടെന്നടക്കം പറഞ്ഞാണ് പാസ്പോര്‍ട്ട് ദിലീപ് തിരിച്ചെടുത്തത്. പാസ്പോര്‍ട്ട് വിട്ടുകൊടുക്കരുതെന്ന് ശിക്ഷാ വിധി പ്രഖ്യാപിച്ച ദിനം പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാത്ത കോടതി കുറ്റവിമുക്തനാക്കിയതോടെ ജാമ്യ വ്യവസ്ഥകള്‍ ഇല്ലാതായെന്ന് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് വിമര്‍ശിക്കുന്നു, എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്': രേണു സുധി
'ഹൻസികയ്ക്ക് ശേഷമെത്തുന്ന പെൺകുട്ടി'; ജെൻഡർ റിവീൽ വീഡിയോ പങ്കുവെച്ച് തൻവി