
നടി, നർത്തകി, സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടനും സോഷ്യൽ മീഡിയ താരവുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. അടുത്തിടെ ശരീരഭാരം കുറച്ച് കൂടുതൽ സ്ലിമ്മായി മാറിയ സൗഭാഗ്യയുടെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വണ്ണം കുറച്ചതിനു ശേഷം തന്റെ ശരീരത്തെക്കുറിച്ചു വരുന്ന കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൗഭാഗ്യ.
വണ്ണം ഉള്ളപ്പോൾ അതിനെ പരിഹസിച്ചവർ തന്നെ, തടി കുറച്ചപ്പോൾ പരിഹാസത്തിന്റെ രീതി മാറ്റിയെന്ന് സൗഭാഗ്യ പറയുന്നു. ‘അയ്യോ ഇപ്പോൾ ആ പഴയ ഭംഗിയൊക്കെ പോയി, തടിയുള്ളപ്പോഴായിരുന്നു കാണാൻ ഐശ്വര്യം’, ‘വണ്ണം കുറഞ്ഞപ്പോൾ രോഗിയെപ്പോലെ ആയി’, ‘ചാകാറായോ, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?’, ‘നല്ല ഭംഗിയുള്ള ആളായിരുന്നു, ഇപ്പോൾ മരുന്നൊക്കെ കുത്തിവെച്ച് ഓഞ്ഞുപോയി’ എന്നിങ്ങനെയുള്ള കമന്റുകളാണ് സൗഭാഗ്യ പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. ''ബോഡി ഷെയ്മിങ് ഒരിക്കലും അവസാനിക്കില്ല. നിങ്ങൾ മരിക്കുന്നത് വരെ അത് പുതിയ പുതിയ രൂപങ്ങളിൽ വന്നുകൊണ്ടിരിക്കും. എങ്കിലും നമ്മൾ അവരോട് ‘പോടാ...’ എന്ന് പറഞ്ഞ് സ്വന്തം വഴിക്ക് മുന്നോട്ട് പോകണം'', ഇത്തരം കമന്റുകളോട് സൗഭാഗ്യയുടെ മറുപടി.
ഇഞ്ചക്ഷനും വർക്കൗട്ടും ഡയറ്റുമാണ് തന്നെ ഈ രൂപത്തിലേക്ക് എത്തിച്ചതെന്ന് സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നു. ഇഞ്ചക്ഷൻ എടുത്ത് വണ്ണം കുറച്ചതിനെ ചിലർ വിമർശിക്കുകയും ചെയ്തിരുന്നു. ''ഡയറ്റിലൂടെയും വര്‍ക്കൗട്ടിലൂടെയുമാണ് മെലിഞ്ഞത് എന്ന് കള്ളം പറയാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അക്കാര്യം തുറന്ന് പറഞ്ഞത്. ഇഞ്ചക്ഷനൊപ്പം വര്‍ക്കൗട്ടും ഡയറ്റും ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. എളുപ്പവഴി എന്ന നിലയിലല്ല ഇഞ്ചക്ഷന്‍ എടുത്തത്. വളരെ ആക്ടീവ് ലൈഫ് സ്റ്റൈല്‍ ഉള്ള ആളാണ് ഞാന്‍. റിസള്‍ട്ട് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ട്രീറ്റ്‌മെന്റിമെന്റിനെക്കുറിച്ച് അറിയാന്‍ ശ്രമിച്ചതും അത് ഫോളോ ചെയ്തതും. എല്ലാവര്‍ക്കും പോയി എടുക്കാന്‍ പറ്റുന്ന ഒരു ഇഞ്ചക്ഷനല്ല ഇത്. ബിഎംഐ കറക്ടായിരിക്കണം. നല്ല ചെലവുമാണ്. നിങ്ങള്‍ക്ക് വേണം എന്നുണ്ടെങ്കില്‍ ഡോക്ടറെ പോയി കാണുക. എടുക്കാന്‍ താത്പര്യമില്ലെങ്കില്‍ തീര്‍ച്ചയായും എടുക്കേണ്ടതില്ല. വ്യായാമവും ഡയറ്റും തന്നെയാണ് ഏറ്റവും ശരിയായ മാര്‍ഗം'', എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.