"എനിക്ക് ഭക്ഷണം തരാൻ വേണ്ടി അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്, കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളെ വേശ്യ എന്ന് വിളിക്കരുത്": ശ്രീലക്ഷ്മി അറയ്ക്കൽ

Published : Feb 07, 2026, 11:06 AM IST
Sreelakshmi Arackal reacts against cyber attacks

Synopsis

Sreelakshmi Arackal reacts against cyber attacks. താൻ ട്യൂഷനെടുത്തും കഠിനാധ്വാനം ചെയ്തുമാണ് ജീവിക്കുന്നതെന്നും, അതിനാൽ 'വേശ്യ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് അങ്ങേയറ്റം മോശമാണെന്നും ശ്രീലക്ഷ്മി പറയുന്നു. 

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ശ്രീലക്ഷ്മി അറയ്ക്കൽ. കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും കഷ്ടപ്പെട്ടാണ് താൻ ജീവിക്കുന്നതെന്നും, തന്നെ വേശ്യ എന്ന് വിളിക്കുന്നത് ഭയങ്കര മോശമാണെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. തന്റെ അമ്മ തനിക്ക് ഭക്ഷണം തരാനായി സക്കാത്ത് വാങ്ങിക്കാൻ വരെ പോയിട്ടുണ്ടെന്നും അങ്ങനെയുള്ള അമ്മയെ മോശം പറയരുതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

"രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി, അവിടെ നിന്ന് നേരെ ബിഎഡ് കോളേജിൽ പോയി പഠിച്ച്, വീട്ടിൽ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വർക്കും എഴുതി തീർത്തിട്ടുണ്ട് ഞാൻ. അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. വേശ്യാവൃത്തിയിലേർപ്പെട്ടു ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.' ശ്രീലക്ഷ്മി പറയുന്നു.

'ഭക്ഷണം തരാൻ വേണ്ടി അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്'

"അങ്ങനെയാണെങ്കിൽ ഇപ്പോൾ വീടും കാറുമെല്ലാമായേനെ. ഫോൺ വരെ എത്രയോ കൊല്ലമായി ഉപയോ​ഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോൺ പോലും മാറ്റാൻ പെെസയില്ല. 9ാം ക്ലാസ് തൊട്ട് ഞാൻ ട്യൂഷനെടുക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ച് പോകുന്നത്. എന്റെ അമ്മ അം​ഗൻവാടി ടീച്ചറായാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്ക് അന്ന് 600 രൂപയൊക്കെയാണ് മാസം കിട്ടിയിരുന്നത്. എനിക്ക് ഭക്ഷണം തരാൻ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്. അങ്ങനെ വരെ ജീവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശം പറയരുത്." ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. മൈൻഡ്സ്കേപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലക്ഷ്മി അറക്കലിന്റെ പ്രതികരണം.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
'വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ, ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത്..': കണ്ണൻ സാഗർ