'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി; ഏഷ്യാനെറ്റിൽ പുതിയ സീരിയൽ ഉടൻ

Published : Mar 01, 2025, 10:14 PM IST
'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി; ഏഷ്യാനെറ്റിൽ പുതിയ സീരിയൽ ഉടൻ

Synopsis

വീട്ടുജോലിയും അധ്യാപനവും ഒന്നിച്ചുകൊണ്ടുപോകുന്ന, മനസിൽ ഏറെ വിങ്ങലുകളുള്ള കഥാപാത്രമായാണ് ശ്രീലക്ഷ്മി എത്തുന്നത്

ഭൂതക്കണ്ണാടി എന്ന ഒരൊറ്റ സിനിമ മതി ശ്രീലക്ഷ്മി എന്ന നടിയെ മലയാളികൾ ഓർത്തിരിക്കാൻ. ലോഹിതദാസിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ സിനിമയിൽ നായികാ വേഷം ചെയ്തത് ശ്രീലക്ഷ്മിയാണ്.  1997 ൽ മികച്ച  രണ്ടാമത്തെ  നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഭൂതക്കണ്ണാടിയിലൂടെ ശ്രീലക്ഷ്മിയെ തേടിയെത്തി.  സിനിമകൾക്കു പുറമേ സീരിയലുകളിലും സജീവമാണ് ശ്രീലക്ഷ്മി. 1997 ലും 2011 ലും മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ശ്രീലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോളിതാ ഏഷ്യാനെറ്റിൽ ഉടൻ സംപ്രേഷണം ആരംഭിക്കുന്ന ടീച്ചറമ്മ എന്ന സീരിയലിലൂടെ മിനിസ്ക്രീനിലേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ് താരം.

ടീച്ചറമ്മയുടെ പ്രൊമോ വീഡിയോ സീരിയലിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.  വീട്ടുജോലിയും അധ്യാപനവും ഒന്നിച്ചുകൊണ്ടുപോകുന്ന, മനസിൽ ഏറെ വിങ്ങലുകളുള്ള കഥാപാത്രമായാണ് ശ്രീലക്ഷ്മി സീരിയലിൽ എത്തുന്നത് എന്നാണ് പ്രൊമോയിൽ നിന്നും വ്യക്തമാകുന്നത്. നിരവധി പ്രേക്ഷകരാണ് പ്രൊമോ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്. പ്രമോ കണ്ടപ്പോൾ തന്നെ ഇമോഷണൽ ആയെന്നാണ് ഒരാളുടെ കമന്റ്‌. ഏതു സീരിയലാണ് അവസാനിക്കാൻ പോകുന്നത് എന്ന സംശയവും പ്രേക്ഷകർ ഉയർത്തുന്നുണ്ട്.

സീരിയലിലെ അഭിനേതാക്കളും കുറച്ചു നാളുകളായി ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്. 'അമ്മ' എന്ന അടിക്കുറിപ്പോടെയാണ് സീരിയലിൽ അഭിനയിക്കുന്ന അലീന സാജൻ ശ്രീലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങൾ മുൻപ് പോസ്റ്റ് ചെയ്തത്. സീരിയൽ ഷൂട്ടിങ്ങിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോകളും അലീന മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അലീനക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീലക്ഷ്മി പോസ്റ്റ് ചെയ്തതും ടീച്ചറമ്മ സീരിയലിലെ ലൊക്കേഷൻ ചിത്രം തന്നെയായിരുന്നു.

ALSO READ : റുബൽ ഖാലി എന്ന അത്ഭുത ലോകത്തിന്‍റെ കഥയുമായി 'രാസ്ത'; ഒടിടിയില്‍ ശ്രദ്ധ നേടുന്നു

PREV
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത