'ഓവർ മാന്യത പ്രകടനം കാണിക്കുന്ന ആളുകളെയൊക്കെ ശ്രദ്ധിക്കുക'; പേളി മാണിയെ കുറിച്ച് ശ്രുതി സിത്താര

Published : Jul 26, 2026, 10:19 PM IST
Sruthy Sithara

Synopsis

മഹാ നടന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്നു ചോദിച്ചാൽ അത് ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ നിന്നും ഉണ്ടായതാണെന്നും ശ്രുതി സിത്താര.

ദില്ലിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് പേളി മാണി നടത്തിയ പ്രസ്താവന ഏറെ വൈറലായിരുന്നു. ഇതിനിടയിൽ സംവിധായകന്‍ സിബി മലയിലിന്‍റെ മകന്‍ ജോ സിബി മലയിലും പേളി മാണിക്കെതിരെ രം​ഗത്ത് വന്നത് വലിയ ചർച്ചയായി മാറി. ഇപ്പോഴിതാ പേളി മാണിയ്ക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് മോഡലും ട്രാൻസ് വുമണുമായ ശ്രുതി സിത്താര. പേളിയ്ക്ക് സിബി മലയിൽ 41 വർഷം കൊണ്ട് സൃഷ്‌ടിച്ച സിനിമകളെ കുറച്ചു യാതൊരു ധാരണയും ഇല്ലെന്നും സമൂഹത്തിൽ ഓവർ മാന്യത പ്രകടനം കാണിക്കുന്ന ആളുകളെയൊക്കെ ഒന്ന് ശ്രദ്ധിക്കണമെന്നും ശ്രുതി സിത്താര പറയുന്നു. സിബി മലയിലിനൊപ്പമുള്ള ഫോട്ടോയും ശ്രുതി പങ്കുവച്ചിട്ടുണ്ട്.

'പരാജയപ്പെട്ട സംവിധായകനോ? ഇദ്ദേഹമോ! പറഞ്ഞ ആൾക്ക് ഇദ്ദേഹം 41 വർഷം കൊണ്ട് സൃഷ്‌ടിച്ച സിനിമകളെ കുറച്ചു യാതൊരു ധാരണയും ഇല്ല എന്ന് സാരം. ചെയ്ത സിനിമകൾ ഇതൊക്കെയാണെന്നു നോക്കി കഴിഞ്ഞാൽ മനസ്സിലാവും നിങ്ങളുടെ യൂട്യൂബ് കൊണ്ട് അതിന്റെ പരിസരത്ത് എത്താൻ കഴിയില്ല എന്ന്. മഹാ നടന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്നു ചോദിച്ചാൽ അത് ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ നിന്നും ഉണ്ടായതാണ്. ഇത്ര നിസ്സാരമായി പരാജയപ്പെട്ട സംവിധായകൻ എന്ന് വിളിച്ച നിങ്ങൾ അപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ എവിടെ ആണ് നിക്കുന്നത് എന്നൊന്ന് ചിന്തിച്ചു നോക്കൂ. സമൂഹത്തിൽ ഓവർ മാന്യത പ്രകടനം കാണിക്കുന്ന ആളുകളെയൊക്കെ ഒന്ന് ശ്രദ്ധിക്കുക', എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ.

“ഒരു പരാജയപ്പെട്ട സംവിധായകന്‍ (ഫെയില്‍ഡ് ഫിലിം മേക്കര്‍) എന്‍റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് 10 പേജ് സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. അതില്‍ മുളകുപൊടിയും അജിനോമോട്ടോയും ചേര്‍ത്ത് അതിനെ ആവശ്യത്തിലധികം അനാരോഗ്യകരമാക്കുകയാണ്”, എന്നാണ് ജോ സിബി മലയിലിന് മറുപടി എന്നോണം പേളി മാണി കുറിച്ചത്. ഇതിന് “ആ ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്‍റെ അച്ഛനാണ്. ആരോടാണ് ഡീല്‍ ചെയ്യുന്നതെന്ന് ആദ്യമേ പരിശോധിക്കുക. പോസ്റ്റിലെ 7 സ്ലൈഡുകള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം മടി ഉണ്ടായിരിക്കണം? നിങ്ങളുടെ പാതി വെന്ത നയതന്ത്രജ്ഞത നിങ്ങളുടെ 5.7 മില്യണ്‍ ഫോളോവേഴ്സും വായിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ 7 സ്ലൈഡ് ഉള്ള ഈ പോസ്റ്റ് നിങ്ങള്‍ക്ക് വളരെ ദീര്‍ഘമാണ്? നിങ്ങള്‍ ഇതിനെ വ്യക്തിപരമായി എടുത്ത സ്ഥിതിക്ക് കളി ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകന്‍ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്‍റെ പേര് സിബി മലയില്‍ എന്നാണ്”, എന്നായിരുന്നു ജോ സിബി മലയിലിന്‍റെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

രഞ്ജിനിക്കെതിരെ NIA അന്വേഷണത്തിന് ഹർജിയെന്ന് വാർത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരാൻ പറയൂ, അതുവരെ തിരക്കാണെന്ന് രഞ്ജിനിയുടെ കമന്റ്
സൂര്യ- മമിത- വെങ്കി അറ്റ്ലൂരി ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' റിലീസിനൊരുങ്ങുന്നു; സൂര്യയുടെ ആലാപനത്തിൽ രണ്ടാം ഗാനം പുറത്ത്