
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്‍റെ ടാലന്‍റ് ഷോയിലൂടെയാണ് സ്വാതി അഭിനയരംഗത്തേക്ക് എത്തുന്നത്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. മാര്‍ ഇവാനിയോസ് കോളേജില്‍ സാഹിത്യത്തിൽ ബിരുദവും നേടിയിട്ടുണ്ട്. 'ചെമ്പട്ട്' എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭ്രമണത്തിലെ ക്യാമറാമാനായിരുന്ന പ്രതീഷ് നെന്മാറയെ സ്വാതി വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സ്വാതി. താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറ്.
സ്വാതിയുടെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്. സാരിയിലും മോഡേൺ വേഷങ്ങളിലുമെല്ലാം വ്യത്യസ്‍തമായ ചിത്രങ്ങൾ സ്വാതി പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രങ്ങൾക്കു താഴെ കമന്റിട്ടയാൾക്ക് സ്വാതി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഇത് എന്തോ ഇരുപ്പാണ്...അടിച്ചു ഫിറ്റായോ ?’ എന്നാണ് ഒരാൾ ചിത്രത്തിനു താഴെ കമന്റിട്ടത്. ഇതിന്, ‘ഞാൻ കുടിക്കാറില്ല’ എന്നാണ് സ്വാതിയുടെ മറുപടി. ഒട്ടേറെ ആരാധകരാണ് സ്വാതിയുടെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തുന്നത്.
സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷാണ് താരത്തിന്റെ ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. വിഷ്ണു സന്തോഷിനൊപ്പമുള്ള ചിത്രങ്ങൾ അടുത്തിടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സ്വാതി കുറിച്ചതും വൈറലായിരുന്നു. ‘യാ...വൺ ഇയർ...ഐ ലവ് യൂ ഷൊട്ടൂ...’ എന്നാണ് സ്വാതി കുറിച്ചത്. ഇവർ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.