'ജനിച്ച് രണ്ടര ആഴ്ച പോലും ആയിട്ടില്ല. ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്': കണ്ണു നിറഞ്ഞ് ദേവിക

Published : Feb 11, 2025, 04:37 PM IST
'ജനിച്ച് രണ്ടര ആഴ്ച പോലും ആയിട്ടില്ല. ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്': കണ്ണു നിറഞ്ഞ് ദേവിക

Synopsis

രണ്ടാമത്തെ കുഞ്ഞിന് ഓം പരമാത്മ എന്ന് പേരിട്ടതിനെതിരെ വിമർശനം ഉയർന്നതിനെത്തുടർന്ന് വിജയ് മാധവും ദേവിക നമ്പ്യാരും വിശദീകരണവുമായി രംഗത്ത്. 

കൊച്ചി: രണ്ടാമത്തെ കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും നേരിടുന്നത്.  ഓം പരമാത്മ എന്നാണ് കുട്ടിയുടെ പേര്. ഇപ്പോളിതാ വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും.

താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കുഞ്ഞിന് പേരിട്ടതെന്ന് വിജയ് പറഞ്ഞു. നമ്മുടെ യഥാര്‍ത്ഥ ഉടയോന്‍ ആത്മാവും അതിന്റെ ഉടയോന്‍ പരമാത്മാവുമാണ്. ആ അര്‍ത്ഥം തിരിച്ചറിഞ്ഞ് ആ നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതിയാണ് ഇങ്ങനെയൊരു പേരിട്ടത്. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല. 

ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറഞ്ഞു. ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ് ഭക്തനാണ് എന്നും, നാട്ടുകാർ പറയുന്നതുപോലുള്ള അന്ധവിശ്വാസം ഒട്ടുമില്ലാത്തയാളാണെന്നും ദേവിക പ്രതികരിച്ചു.

''ഞാനൊരു അമ്മയാണ് മാഷേ. ഒരു കുട്ടി ജനിച്ചിട്ട് അതിന് രണ്ടര ആഴ്ച പോലും ആയിട്ടില്ല. ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്'', എന്നായിരുന്നു കരഞ്ഞുകൊണ്ട് ദേവിക പറഞ്ഞത്. എന്നാൽ, കുട്ടിക്കു നേരെയല്ല ഈ വിമർശനങ്ങൾ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.  

വിജയ്- ദേവിക ദമ്പതികളുടെ യൂട്യൂബ് ചാനലിന് അഞ്ചു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇവരുടെ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. മൂത്ത കുട്ടിക്ക് ആത്മജ എന്ന് പേരിട്ടതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടാമത്തെ കുഞ്ഞിന്റെ പേര് അറിയിച്ചതിനു പിന്നാലെ അതിലുമേറെ വിമർശനങ്ങളാണ് ഉയരുന്നത്.

'ഞങ്ങളുടെ ബന്ധം എന്തെന്ന് അറിയാന്‍ കുറേ പേർ കുറേക്കാലം നടന്നതാണ്': ജസ്മിനോട് കടപ്പാടെന്ന് ഗബ്രി

'രോമാഞ്ചമാണെങ്കിലും കുളിരാണെങ്കിലും പച്ചത്തെറി കേൾക്കും, പണി വാങ്ങിക്കും': പാർവതി ആര്‍ കൃഷ്ണ

PREV
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്