
ബനാറസ്: ബനാറസിലെ ഹൈന്ദവ ആചാരങ്ങൾ പശ്ചാത്തലമാക്കി ബോളിവുഡ് ചിത്രം മൊഹല്ല അസ്സി. സണ്ണി ഡിയോളും സാക്ഷി തൻവാറുമാണ് മുഖ്യവേഷത്തിൽ. ആചാരങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്ന ഹിന്ദു ആചാര്യൻ ധർമ്മനാഥിന്‍റെ വേഷമാണ് സണ്ണി ഡിയോളിന്. ഗംഗാതീരത്തെ ഹൈന്ദവ സംസ്കാരവും, ബനാറസിന്‍റെ പൈതൃകവുമൊക്കെ കാലാനുസൃത മാറ്റങ്ങളെ എങ്ങനെ അതിജീവിക്കുന്നുവെന്നാണ് ചിത്രം പ്രതിപാദിക്കുന്നത്.
ആഗോളവത്ക്കരണത്തിന്‍റെ പ്രതിഫലനം ഏൽക്കാതെ, വിശ്വാസങ്ങളെ സംരക്ഷിക്കുന്ന ആചാര്യന് ചില നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. ഒപ്പം, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും സിനിമ പ്രതിപാദിക്കുന്നു.
സാക്ഷി തൻവാർ, രവി കിശൻ , സൗരഭ് ശുക്ല എന്നിവരുമുണ്ട് പ്രധാന വേഷത്തിൽ. സെൻസർ ബോർഡിന്‍റെ ഇടപെടലിനെ തുടർന്നുള്ള അനിശ്ചിതത്വം നീങ്ങിയതോടെ ചിത്രം റിലീസിന് ഒരുങ്ങി. നവംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam