ലൂസിഫര്‍ നടക്കുമോ?:മുരളീ ഗോപി പറയുന്നു

Published : Oct 11, 2017, 11:11 AM ISTUpdated : Oct 04, 2018, 11:50 PM IST
ലൂസിഫര്‍ നടക്കുമോ?:മുരളീ ഗോപി പറയുന്നു

Synopsis

കൊച്ചി: യുവതാരം പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതു മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. എന്നാല്‍ ചിത്രം വൈകിയത് പല പ്രചരണങ്ങള്‍ക്കും കാരണമായി. പക്ഷേ പൃഥ്വിരാജിന്‍റെയും മോഹന്‍ലാലിന്‍റെയും തിരക്കുകള്‍ക്ക് ശേഷം തീര്‍ച്ചയായും ചിത്രം ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ലൂസിഫറിനെക്കുറിച്ച് അദ്ദേഹം വീണ്ടും വെളിപ്പെടുത്തി.

ലൂസിഫറിന്‍റെ തിരക്കഥ പുരോഗമിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ നല്‍കാന്‍ കഴിയുമെന്നാണ് വിശ്വാസം. മാസ് സിനിമയാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല. 2018 മെയ് മാസത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പൃഥ്വിരാജ് എനിക്ക് സഹോദര തുല്യനാണ് ഞങ്ങളുടെ കൂട്ടായ്മയില്‍ ഒരു മികച്ച സിനിമ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. 

ദിലീപ് നായകനാകുന്ന കമ്മാര സംഭവം ഡിസംബറിലോ ജനുവരി ആദ്യമോ തീയറ്ററുകളിലെത്തും. അവസാന ഷെഡ്യൂള്‍ ഉടനെ ആരംഭിക്കും. കാറ്റ് ആണ് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. പന്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നും മുരളി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിന്റെ ഡാർക്ക് ഹൊറർ ത്രില്ലർ ഒടിടിയിലേക്ക്, സ്‍ട്രീംഗ് തിയ്യതി പ്രഖ്യാപിച്ചു
കാത്തിരിപ്പ് അവസാനിപ്പിക്കാം, റിലീസായിട്ട് നാല് മാസം; നവ്യയുടെ ആ ക്രൈം ഡ്രാമ ഒടിടിയിലേക്ക്