
മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പിന് പ്രിവ്യു ഷോകളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം കണ്ട സംവിധായകൻ മിഷ്‍കിനും പേരന്‍പ് വളരെ ഇഷ്‍ടപ്പെട്ടു. പക്ഷേ മമ്മൂട്ടിയെ പുകഴ്‍ത്തി സംസാരിച്ച മിഷ്കിൻ ഇപ്പോള്‍ വലിയ വിവാദത്തിലായിരിക്കുകയാണ്. മമ്മൂട്ടി യുവതിയായിരുന്നെങ്കില്‍ ഞാൻ ബലാത്സംഗം ചെയ്‍തേനെ എന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.
മമ്മൂട്ടിയെ നായകനായുള്ള, റാമിന്റെ തെരഞ്ഞടുപ്പ് ഗംഭീരമായിരുന്നു. മമ്മൂട്ടി ഒരു പെണ്ണായിരുന്നേല്‍ ഞാൻ പ്രേമിച്ചേനെ, അല്ലെങ്കില്‍ ബലാത്സംഗം ചെയ്‍തേനെ. അദ്ദേഹം മികച്ച ഒരു നടനാണ്. - എന്തൊരു പ്രകടനമാണ് അദ്ദേഹം നടത്തിയത്. മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ പടം പോയേനെ- മിഷ്‍കിൻ പറഞ്ഞു.
റാം സംവിധാനം ചെയ്‍ത പേരൻപില്‍ മലയാളിയായ അഞ്ജലിയാണ് നായിക. സമുദ്രക്കനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധായകൻ. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ