നവീന്‍ കുമാറില്‍ നിന്ന് സാന്‍ഡല്‍വുഡിന്റെ 'റോക്കിംഗ് സ്റ്റാറി'ലേക്ക്; യഷ് നടന്നുതീര്‍ത്ത വഴികള്‍

By Web TeamFirst Published Dec 26, 2018, 10:55 PM IST
Highlights

2007-2008 കാലഘട്ടത്തില്‍ സിനിമയിലെത്തിയ യഷിന്റെ യഥാര്‍ഥ പേര് നവീന്‍ കുമാര്‍ ഗൗഡ എന്നാണ്. സിനിമയിലേക്കുള്ള അയാളുടെ വഴികള്‍ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല. ബസ് ഡ്രൈവറായിരുന്നു അച്ഛന്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കഠിനാധ്വാനം കൊണ്ട് കന്നഡ സിനിമയുടെ നിറുകയിലെത്തിയ സൂപ്പര്‍താരത്തിന്റെ വളര്‍ച്ച ഈ വീഡിയോയില്‍ കാണാം.
 

കെജിഎഫിന്റെ വിജയം സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമാ മേഖലയുടെ മാര്‍ക്കറ്റാണ് വിപുലപ്പെടുത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്ര-തെലുങ്കാന മേഖലകളിലും ഒപ്പം ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രം സാന്‍ഡല്‍വുഡിനെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് ഹിറ്റ് ആണ്. ബാഹുബലി, അതിലെ നായകന്‍ പ്രഭാസിന് നേടിക്കൊടുത്തതിന് സമാനമാണ് യഷിന് കെജിഎഫ് നേടിക്കൊടുക്കുന്ന കരിയര്‍ ബ്രേക്ക്. കന്നഡ സിനിമയില്‍ റോക്കിംഗ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള യഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് കെജിഎഫ്. 

2007-2008 കാലഘട്ടത്തില്‍ സിനിമയിലെത്തിയ യഷിന്റെ യഥാര്‍ഥ പേര് നവീന്‍ കുമാര്‍ ഗൗഡ എന്നാണ്. സിനിമയിലേക്കുള്ള അയാളുടെ വഴികള്‍ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല. ബസ് ഡ്രൈവറായിരുന്നു അച്ഛന്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കഠിനാധ്വാനം കൊണ്ട് കന്നഡ സിനിമയുടെ നിറുകയിലെത്തിയ സൂപ്പര്‍താരത്തിന്റെ വളര്‍ച്ച ഈ വീഡിയോയില്‍ കാണാം. തമിഴ് താരം വിശാലാണ് യഷിനെക്കുറിച്ചുള്ള ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്, യഷിനുള്ള സ്‌നേഹോപഹാരം എന്ന നിലയില്‍. എന്തുകൊണ്ട് ഇത്തരമൊരു വീഡിയോ എന്നതിന്റെ കാരണവും കണ്ടറിയാം. 

click me!