റൗഡി ബേബി നിക്കി കളിച്ചു; സായി ഫാന്‍സ് കലിപ്പില്‍

Published : Feb 05, 2019, 10:38 PM ISTUpdated : Feb 05, 2019, 10:39 PM IST
റൗഡി ബേബി നിക്കി കളിച്ചു; സായി ഫാന്‍സ് കലിപ്പില്‍

Synopsis

എന്നാല്‍ നിക്കിയുടെ നൃത്തം സോഷ്യല്‍ മീഡ‍ിയയില്‍ വൈറലായതോടെ സായി പല്ലവിയുടെ ഡാന്‍സ് കണ്ട്  ഇഷ്ടപ്പെട്ടവര്‍ വെറുതെയിരുന്നില്ല

ചെന്നൈ: മാരി 2 എന്ന സിനിമയിലെ  റൗഡി ബേബി എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഈ ഗാനത്തില്‍ സായി പല്ലവിയുടെ ഡാന്‍സാണ് ശരിക്കും വൈറലായത്. ടിക് ടോക്കിലും, സോഷ്യല്‍ മീഡിയയിലും  റൗഡി ബേബി തരംഗം സൃഷ്ടിച്ചു. എന്നാല്‍ ഈ ഗാനത്തില്‍ സായി അല്ലാതെ ഒരു സെലിബ്രേറ്റി ഡാന്‍സ് ചെയ്താല്‍ എന്താണ് അവസ്ഥ. നിക്കി ഗൽറാണിയാണ് ഇത്തരത്തില്‍ ഡാന്‍സ് കളിച്ച താരം. വികടന്‍ സിനി അവാര്‍ഡിലായിരുന്നു താരത്തിന്‍റെ നൃത്തം.

എന്നാല്‍ നിക്കിയുടെ നൃത്തം സോഷ്യല്‍ മീഡ‍ിയയില്‍ വൈറലായതോടെ സായി പല്ലവിയുടെ ഡാന്‍സ് കണ്ട്  ഇഷ്ടപ്പെട്ടവര്‍ വെറുതെയിരുന്നില്ല.നിക്കിയുടെ ഡാൻസ് കൊള്ളാം, പക്ഷേ സായ് പല്ലവി വേറെ ലെവൽ തന്നെയാണ് എന്നാണ് പ്രധാനമായും ഉയര്‍ന്ന കമന്‍റ്. എന്നാല്‍ നിക്കിയുടെ ഡാന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചവരും കുറവല്ല. 

സായി പല്ലവിയുടെ ഡാന്‍സിനെ മോശമാക്കി നിക്കിയെന്നോക്കെയാണ് ഇവരുടെ കമന്‍റ്. ഡാൻസിൽ ഓരോരുത്തർക്കും അവരുടെതായ ശൈലികള്‍ ഉണ്ട്. സായ് പല്ലവിക്ക് സായ് പല്ലവിയുടെ ശൈലി. നിക്കി ഗൽറാണിക്ക് അവരുടെയും എന്നാണ് വലിയൊരു വിഭാഗത്തിന്‍റെ അഭിപ്രായം.

അതേ സമയം യൂട്യൂബില്‍ ഇതുവരെ റൗഡിബേബി കണ്ടത് പതിനേഴ് കോടിയോളം പേരാണ്. സായ് പല്ലവിയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രമാണ് ഗാനം പലരും വിഡിയോ കാണുന്നത്. യുവൻ ശങ്കർ രാജയുടെതാണ് ഇതിന്‍റെ സംഗീതം. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും