
കരിയറിന്റെ മികച്ച ഘട്ടത്തിലൂടെ കടന്നുപോവുകയാണ് ടൊവീനോ തോമസ്. ആഷിക് അബുവിന്റെ മായാനദിക്ക് ശേഷം മലയാളത്തില്‍ പുറത്തെത്തിയ രണ്ട് ചിത്രങ്ങളും (മറഡോണ, തീവണ്ടി) ശ്രദ്ധിക്കപ്പെട്ടു. വലിയ വിജയം നേടിയ തീവണ്ടി ഇപ്പോഴും തീയേറ്ററുകളില്‍ തുടരുന്നു. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന, ടൊവീനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.
മധുപാലാണ് ചിത്രത്തിന്റെ സംവിധാനം. ഒഴിമുറി പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം മറ്റൊരു ഫുള്‍ ലെങ്ത് ഫീച്ചറുമായി എത്തുന്നത്. ജീവന്‍ ജോബ് തോമസിന്റേതാണ് രചന. അനു സിത്താര, നിമിഷ സജയന്‍, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, സിദ്ദിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. വി സിനിമാസിന്റെ ബാനറില്‍ ടി എസ് ഉദയന്‍, എ എസ് മനോജ് എന്നിവരാണ് നിര്‍മ്മാണം.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam