പേളി-ശ്രീനിഷ് പ്രണയം: പേളിയുടെ പിതാവ് പ്രതികരിക്കുന്നു

Published : Aug 31, 2018, 07:56 PM ISTUpdated : Sep 10, 2018, 01:12 AM IST
പേളി-ശ്രീനിഷ് പ്രണയം: പേളിയുടെ പിതാവ് പ്രതികരിക്കുന്നു

Synopsis

ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ ബിഗ് ബോസ് ഹൗസിലും ആരാധകര്‍ക്കിടയിലും പുകയുന്നതിനിടെയാണ് അവതാരകനായ മോഹന്‍ ലാലിനോട് ഇരുവരും പ്രണയം തുറന്നു പറഞ്ഞത്. 

മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം പേളി-ശ്രീനിഷ് പ്രണയമാണ്. ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ ബിഗ് ബോസ് ഹൗസിലും ആരാധകര്‍ക്കിടയിലും പുകയുന്നതിനിടെയാണ് അവതാരകനായ മോഹന്‍ ലാലിനോട് ഇരുവരും പ്രണയം തുറന്നു പറഞ്ഞത്. 

എന്നാല്‍ പേളിയുടെ വീട്ടുകാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുവെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പ്രചരിക്കുന്നത്. പേളി ഇത്ര തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്താണെന്ന് അറിയില്ല. പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചുവെന്നും മാണി പോള്‍ പ്രതികരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തോടാണ് പേളിമാണിയുടെ പിതാവിന്‍റെ പ്രതികരണം.

പേളി തനിക്ക് കൊച്ചുകുട്ടിയാണെന്ന് പറയുന്ന മാണി പോള്‍ ഒരു പുരുഷനെ തിരഞ്ഞെടുക്കാന്‍ അവള്‍ക്കു നന്നായി അറിയാമെന്നും പറയുന്നു. എന്നാല്‍ പത്തിരുപതു ദിവസം കൊണ്ട് പരിചയമുള്ള ഒരാളെ അവള്‍ക്കു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും മാണി പോള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും തന്‍റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ഷോയില്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി ശ്രീനിഷും രംഗത്തെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇരു വീട്ടുകാരെയും ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതിനിടെ, ബിഗ് ബോസില്‍ ഹൗസില്‍ വച്ച് മോതിരം മാറ്റം നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍, ജീവിതമാണ് തീരുമാനം ചിന്തിച്ചെടുക്കണമെന്ന അഭിപ്രായമാണ് മറു വിഭാഗം പങ്കുവെച്ചത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ