ബിഗ് ബോസില്‍ നിന്ന് പുറത്തായതില്‍ വിഷമമുണ്ടോ? രഞ്ജിനി ഹരിദാസിന്‍റെ പ്രതികരണം

Published : Aug 29, 2018, 01:36 PM ISTUpdated : Sep 10, 2018, 01:54 AM IST
ബിഗ് ബോസില്‍ നിന്ന് പുറത്തായതില്‍ വിഷമമുണ്ടോ? രഞ്ജിനി ഹരിദാസിന്‍റെ പ്രതികരണം

Synopsis

എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ്? എന്തായിരുന്നു ആ അനുഭവം. രഞ്ജിനി പറയുന്നു.

ബിഗ് ബോസ് മലയാളത്തിലെ ശ്രദ്ധേയ മത്സരാര്‍ഥികളിലൊരാളായിരുന്നു രഞ്ജിനി ഹരിദാസ്. ഷോ ആരംഭിച്ച് അറുപത് ദിനങ്ങള്‍ പിന്നിട്ട ശേഷം ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന എലിമിനേഷനിലാണ് രഞ്ജിനി പുറത്തായത്. എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ്? എന്തായിരുന്നു ആ അനുഭവം. രഞ്ജിനി പറയുന്നു.

"ബിഗ് ബോസ് ഹൗസില്‍ 60 ദിവസം താമസിച്ചതിനുശേഷം ഞാന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി. കൗതുകകരമായ അനുഭവമായിരുന്നു ബിഗ് ബോസ്. ഞാന്‍ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു. ലോകത്തെതന്നെ എടുത്തുപറയാവുന്ന തരത്തിലുള്ള ഒരു സോഷ്യല്‍ എക്സ്പെരിമെന്‍റ് ആണ് ഈ ഷോ. ആ പരീക്ഷണത്തില്‍ എങ്ങനെ അതിജീവിക്കും, ഞാനെന്ന വ്യക്തിയെ മാറ്റണമോ, ആരാണ് യഥാര്‍ഥ 'ഞാന്‍' എന്നൊക്കെ കണ്ടുപിടിക്കണമെന്നായിരുന്നു എനിക്ക്. പക്ഷേ വലിയ പ്രശ്നമൊന്നുമില്ലാതെ ആ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടി.

ഷോയുടെ ഈ ഘട്ടത്തില്‍ രഞ്ജിനി പുറത്തിറങ്ങേണ്ടിയിരുന്നോ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. ആ ചോദ്യം എന്‍റെ മനസ്സിലും വന്നിരുന്നു. ബിഗ് ബോസ് ഹൗസിലെ ഒരു നല്ല മത്സരാര്‍ഥിയായിരുന്നു ഞാന്‍. ഇപ്പോള്‍ അവിടെ അവശേഷിക്കുന്ന മത്സരാര്‍ഥികളെ പരിഗണിക്കുമ്പോഴും എന്നെക്കുറിച്ച് അങ്ങനെതന്നെയാണ് തോന്നുന്നത്. പക്ഷേ ഇതൊരു ഗെയിം അല്ലേ? പ്രേക്ഷകരാണ് നമുക്ക് വോട്ട് ചെയ്യുന്നത്. പ്രേക്ഷകര്‍ വോട്ട് ചെയ്തത് അങ്ങനെയാണെങ്കില്‍ നമുക്ക് എതിരൊന്നും പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ ആരാണോ അങ്ങനെതന്നെയാണ് ആ വീട്ടില്‍ നിന്നത്. ഇനി മുന്നോട്ടും അതില്‍ യാതൊരു മാറ്റവും ഉണ്ടാവില്ല. അത് ഇഷ്ടപ്പെട്ടവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും എന്‍റെ നന്ദി."

ബിഗ് ബോസ് എന്ന ഷോ പ്രക്ഷകര്‍ കണ്ടതുപോലെ താന്‍ കണ്ടിട്ടില്ലെന്നും ഇനി അത് കാണണമെന്നും പറയുന്നു രഞ്ജിനി. "ഞാന്‍ പങ്കെടുത്ത അറുപത് ദിനങ്ങളുടെ 24 മണിക്കൂര്‍ നിങ്ങള്‍ എങ്ങനെയാണ് കണ്ടതെന്ന് എനിക്കറിയില്ല. കുറേ ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു. അതും കാണണം, കണ്ട് ചിരിക്കണം." ഫേസ്ബുക്ക് ലൈവിലൂടെയാണ് രഞ്ജിനി തന്‍റെ ബിഗ് ബോസ് അനുഭവം പ്രക്ഷകരുമായി പങ്കുവച്ചത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ