
ഏറെ കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം ആദി തിയേറ്ററുകളില്‍ എത്തുമ്പോള്‍ താരപുത്രന്‍ ആലപിച്ച ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രണവ് മോഹന്‍ലാല്‍ ആലപിച്ച ഇംഗ്ലീഷ് ഗാനം ജിപ്സി വുമണിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് ഒന്നിക്കുന്നുണ്ട്.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം 200 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. ജീത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്.
മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ