എല്ലാ വിജയത്തിനും പിന്നില്‍ അവള്‍, മനസ്സു തുറന്ന് രജനികാന്ത്

Published : Dec 02, 2018, 11:42 AM IST
എല്ലാ വിജയത്തിനും പിന്നില്‍ അവള്‍, മനസ്സു തുറന്ന് രജനികാന്ത്

Synopsis

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് സിനിമയിലെത്തിയിട്ട് നാല്‍പതു വര്‍ഷത്തിലധികമായിയെങ്കിലും ആരാധകമനസ്സില്‍‌ ഇന്നും ഒന്നാംസ്ഥാനത്ത് തന്നെ തുടരുകയാണ്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 2.0 മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിലുണ്ട്. അക്ഷയ് കുമാര്‍ വില്ലനായി എത്തിയ 2.0 തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്വീകാര്യതയാണ് നേടുന്നത്. വിജയം തുടരുമ്പോള്‍‌ അതില്‍ തന്റെ കുടുംബത്തിനുള്ള പങ്ക് തുറന്നുപറയുകയാണ് രജനികാന്ത്.

എല്ലാ കഷ്‍ടപ്പാടുകളും സഹിച്ച് തന്നെ പിന്തുണച്ചത് ഭാര്യ ലതയാണന്ന് രജനികാന്ത് പറയുന്നത്. കുട്ടികളെ നോക്കുന്നതും വീട്ടിലെ മറ്റ് കാര്യങ്ങള്‍ നോക്കിയതും എല്ലാം ലതയാണ്. എല്ലാത്തരും ബുദ്ധിമുട്ടുകളും അവള്‍ ഏറ്റെടുത്തു. ഒരു സുഹൃത്ത് എന്ന നിലയിലും ചിലപ്പോള്‍ ഫിലോസഫര്‍ എന്ന നിലയിലും അവള്‍ എന്നെ പിന്തുണച്ചു- രജനികാന്ത് പറയുന്നു. സംവിധായകരായ മക്കള്‍ ഐശ്വര്യയും സൌന്ദര്യയും സന്തോഷവതികളാണ്. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു, ആസ്വദിക്കുന്നു- രജനികാന്ത് പറയുന്നു. രജനികാന്തിനെ നായകനാക്കി യെന്തിരൻ ഒരുക്കിയ ഷങ്കര്‍ തന്നെയാണ് രണ്ടാം ഭാഗമായ 2.0വും സംവിധാനം ചെയ്‍തത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പുലര്‍ച്ചെ 3.30, നിര്‍ത്താതെ കോളിംഗ് ബെല്‍, പുറത്ത് രണ്ട് പേര്‍'; ഭയപ്പെടുത്തിയ അനുഭവം പങ്കുവച്ച് ഉര്‍ഫി ജാവേദ്
'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ