'നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരിൽ വഴക്കു പറയാറുണ്ട്'; കെ എസ് ചിത്രയെ കുറിച്ച് രഞ്ജിനി ഹരിദാസ്

Published : Jul 28, 2025, 12:49 PM IST
Ranjini haridas

Synopsis

രഞ്ജിനിയുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് ചിത്ര.

ലയാളത്തിലെ അവതാരകരിൽ ഏറെ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന സംസാര രീതിയാണ് രഞ്ജിനിയെ ശ്രദ്ധേയയാക്കിയത്. ഇതിന്റെ പേരിൽ വിമര്‍ശനങ്ങൾ നേരിട്ടിരുന്നെങ്കിലും അതോടൊപ്പം തന്നെ മികച്ച സ്വീകാര്യതയും ജനപിന്തുണയും രഞ്ജിനിക്ക് ലഭിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ജനപ്രീതി നേടിയ രഞ്ജിനി, ദ ഗ്രീൻ റൂം എന്ന പേരിൽ പുതിയ ഷോയും ആരംഭിച്ചിരിക്കുകയാണ്. ഗായിക കെഎസ് ചിത്രയായിരുന്നു ഷോയിലെ ആദ്യത്തെ അതിഥി. ‌

രഞ്ജിനിയുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് ചിത്ര. ജൂലെെ 26നായിരുന്നു ഷോയുടെ ആദ്യത്തെ എപ്പിസോഡ് സ്ട്രീം ചെയ്തത്. ചിത്രച്ചേച്ചിയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ ഷോയിലും രഞ്ജിനി സംസാരിക്കുന്നുണ്ട്.

''നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരിൽ ചിത്ര ചേച്ചി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാലിൻമേൽ കാൽ കയറ്റി വെച്ച് റിഹേഴ്സലിൽ ഇരിക്കുമ്പോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. 'ലെഗ്സ് ഡൗൺ' എന്നായിരിക്കും മെസേജ്. എന്റെ ലെെഫിൽ എന്നെ കല്യാണം കഴിപ്പിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും അത്രയും ആഗ്രഹമില്ല'', എന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു.

രഞ്ജിനിക്കൊപ്പമുള്ള ഒരു അനുഭവം ചിത്രയും പങ്കുവെച്ചു.''ഞങ്ങൾ കോയമ്പത്തൂരിൽ ഒരു ഷോയ്ക്ക് പോയതായിരുന്നു. ഡോക്ടേർസിന്റെ കോൺഫറൻസായിരുന്നു. വലിയൊരു റാംപ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ സ്കേർട്ടുമിട്ട് റാംപിലേക്ക് ന‌ടന്ന് പോകുകയാണ്. റാംപിന്റെ ചുറ്റം ക്യാമറയും പിടിച്ച് കുറേ ആളുകൾ നിൽപുണ്ടായിരുന്നു. എനിക്ക് ടെൻഷനായിട്ട് ഇരിക്കാൻ പറ്റുന്നില്ല. ആദരിക്കുന്ന കൂട്ടത്തിൽ എന്നെ ഒരു പൊന്നാട അണിയിച്ചിരുന്നു. അത് ഞാൻ രഞ്ജിനിക്ക് ഉടുപ്പിച്ചുകൊടുത്തു'', എന്നാണ് ചിത്ര പറഞ്ഞത്. കെഎസ് ചിത്രയുടെ പൊന്നാട മുണ്ടായി ഉടുത്ത ലോകത്തിലെ ഏക വ്യക്തി താനാണെന്നാണ് രഞ്ജിനി ഇതിന് മറുപടിയായി പറഞ്ഞത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍