വീണ്ടും വൈറലായി 'ഡാന്‍സിങ്ങ് അങ്കിൾ'; ഇത്തവണ ചുവടുവച്ചത് ഹൃതിക് റോഷനൊപ്പം- വീഡിയോ

Web Desk |  
Published : Jul 05, 2018, 06:17 PM ISTUpdated : Oct 02, 2018, 06:48 AM IST
വീണ്ടും വൈറലായി 'ഡാന്‍സിങ്ങ് അങ്കിൾ'; ഇത്തവണ ചുവടുവച്ചത് ഹൃതിക് റോഷനൊപ്പം- വീഡിയോ

Synopsis

ഇത്തവണ നൃത്തത്തിന്റെ മഹാ​ദേവവന് സമര്‍പ്പണം ഡാന്‍സിംഗ് അങ്കിളിന്‍റെ പുതിയ നൃത്തവും വൈറല്‍

ഭോപ്പാല്‍: സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ 'ഡാന്‍സിങ്ങ് അങ്കിൾ' സഞ്ജീവ് ശ്രീവാസ്തവയുടെ പുതിയ ഡാൻസ് വീഡിയോയും വൈറലായിരിക്കുകയാണ്. ഹൃതിക് റോഷന്റെ 'കഹോന പ്യാർ ഹേ' എന്ന ​ഗാനത്തിനാണ് സഞ്ജീവ് ഇത്തവണ ചുവടുവച്ചത്. നൃത്തത്തിന്റെ മഹാ​ദേവനായ ഹൃതിക് റോഷന് സമർപ്പിക്കുന്നു എന്ന തലക്കെട്ടോടുകൂടി സഞ്ജീവ് തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 

ഒരു വിവാഹ ചടങ്ങിനിടെ ഗോവിന്ദയുടെ ഖുദ്ഗര്‍സ് എന്ന 1987 ലെ ചിത്രത്തിലെ 'ആപ് കെ ആ ചാനെ സേ' എന്ന ഗാനത്തിന് ചുവടുവച്ചാണ് ഈ 46കാരൻ ആദ്യമായി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയത്. അന്ന് ബോളിവുഡ് താരങ്ങളടക്കം വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കൂടാതെ സിനിമാതാരം ഗോവിന്ദ, മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാന്‍ തുടങ്ങി നിരവധി ആളുകളാണ് സ‌ഞ്ജീവിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഗോവിന്ദയുടെ കടുത്ത ആരാധകനായ സഞ്ജീവിന് ഒരു ടിവി പരിപാടിയിൽ അദേഹത്തോടൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിച്ചിരുന്നു. 

ഗോവിന്ദയെ കൂടാതെ സൽമാൻ ഖാൻ, മാധുരി ദീക്ഷിത് എന്നിലർക്കൊപ്പവും സ‌ഞ്ജീവ് ചുവടുവച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഒരു സ്വകാര്യ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറാണ് സഞ്ജീവ് ശ്രീവാസ്തവ.  ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഞ്ജീവ് ഡാന്‍സിങ് അങ്കിള്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു. ഒപ്പം മധ്യപ്രദേശിലെ വിദിഷ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയും സഞ്ജീവിനെ തേടിയെത്തിയിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ഭൂതകാലത്തിന് വേണ്ടി ആദ്യം ചിത്രീകരിച്ചത്": ഷെയ്ൻ നിഗം
ചരിത്രം തിരുത്താൻ 'ഐ ആം ഗെയിം'; ദുൽഖർ ചിത്രത്തിന് പ്രതീക്ഷയേറുന്നു