സാബു പുറത്തേക്ക്? ബിഗ് ബോസില്‍ മോഹന്‍ലാലിന്റെ സര്‍പ്രൈസ് പ്രഖ്യാപനം

By Web TeamFirst Published Sep 23, 2018, 9:33 PM IST
Highlights

ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ്, അതിഥി റായ് എന്നിവര്‍ ഇതിനകം ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടിയ ബിഗ് ബോസില്‍ അവശേഷിക്കുന്ന നാല് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.

നോമിനേഷന്‍ വഴിയുള്ള എലിമിനേഷന്‍ നടക്കുന്ന അവസാന എപ്പിസോഡ് ബിഗ് ബോസില്‍ പുരോഗമിക്കുകയാണ്. 91-ാം എപ്പിസോഡാണ് ഇത്. ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ്, അതിഥി റായ് എന്നിവര്‍ ഇതിനകം ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടിയ ബിഗ് ബോസില്‍ അവശേഷിക്കുന്ന നാല് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍. അര്‍ച്ചന സുശീലന്‍, സാബുമോന്‍, ഷിയാസ് കരിം, പേളി മാണി എന്നിവര്‍. ഇവരില്‍ ആര് പുറത്തേക്ക് പോകുമെന്ന് അല്‍പസമയത്തിനകം അറിയാം.

എന്നാല്‍ എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ ഈ വാരത്തിലെ എലിമിനേഷന്‍ എന്ന തരത്തില്‍ നടന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. സാബുവിന്റെ പേര് വിളിച്ച് സംസാരിച്ച മോഹന്‍ലാല്‍ പെട്ടിയെടുത്ത് പുറത്തേക്കിറങ്ങി തനിക്കൊപ്പം സ്റ്റേജിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റുള്ളവരുടെ ഞെട്ടലിനിടെ സാബു പെട്ടിയെടുത്ത് പുറത്തേക്കുള്ള വാതിലിനടുത്തെത്തി. വാതില്‍ തുറക്കാനുള്ള ബിഗ് ബോസിന്റെ നിര്‍ദേശമനുസരിച്ച് സാബു അതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

തുടര്‍ന്ന് സാബുവിനെ തിരികെ വിളിക്കാന്‍ മറ്റ് മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഈ വാരം എത്ര പേര്‍ പുറത്തേക്ക് പോകുമെന്ന സൂചനയൊന്നും മോഹന്‍ലാല്‍ ഇതുവരെ നല്‍കിയിട്ടില്ല. ഒന്നോ രണ്ടോ മൂന്നോ പേര്‍ പുറത്തുപോകുമെന്നാണ് എപ്പിസോഡിന്റെ തുടക്കത്തില്‍ അദ്ദേഹം പറഞ്ഞത്.

click me!