
ബോളിവുഡിലെ ചോക്ലേറ്റ് നായകനാണ് ഷാഹിദ് കപൂര്‍. പ്രണയനായകനെന്നും ഷാഹിദിനെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്.സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഷാഹിദിന് ഒട്ടേറെ പ്രണയങ്ങളുണ്ടായിരുന്നുവെന്നാണ് ബിടൗണിലെ കഥ.
ബോളിവുഡ് നടി നേഹ ദൂപിയ അവതാരികയായെത്തുന്ന ഒരു ചാനല്‍ പരിപാടിയില്‍ ഷാഹിദും ഭാര്യ മിറയും കഴിഞ്ഞ ദിവസം പങ്കെടുക്കുകയുണ്ടായി.
പരിപാടിക്കിടയില്‍ ആരെങ്കിലും എപ്പോഴെങ്കിലും ഷാഹിദിനെ വഞ്ചിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എങ്ങനെയെന്നും നേഹ ചോദിക്കുകയുണ്ടായി. എന്നാല്‍ ഈ ചോദ്യം മാറ്റി എത്ര പേര്‍ ഷാഹിദിനെ വഞ്ചിച്ചിട്ടുണ്ടെന്ന് ചോദിക്കാന്‍ ഭാര്യ മിറ ആവശ്യപ്പെട്ടു. ഇതിന് ഷാഹിദ് നല്‍കിയ മറുപടി പ്രേക്ഷകരെ അമ്പരപ്പിക്കുന്നതായിരുന്നു.
'ഒരാളുടെ കാര്യത്തില്‍ എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. മറ്റെയാളെ കുറിച്ച് എനിക്ക് വലിയ സംശയമുണ്ടായിരുന്നു'. താന്‍ അവരുടെ പേരോ മറ്റോ വെളിപ്പെടുത്തില്ലെന്നായിരുന്നു' ഷാഹിദിന്റെ പ്രതികരണം. തന്റെ സഹപ്രവര്‍ത്തകരായ രണ്ടു താരങ്ങളുമായി തനിക്ക് പ്രണയമുണ്ടായിരുന്നു. അതില്‍ പ്രശസ്തരായ ഒരാള്‍ തന്നെ ചതിച്ചെന്നും ഷാഹിദ് പറഞ്ഞു.
ബോളിവുഡ് താരങ്ങളായ കരീന കപൂറും വിദ്യാബാലനുമായും ഷാഹിദിന് പ്രണയമുണ്ടായിരുന്നതായി നേരത്തെ തന്നെ ബോളിവുഡില്‍ പ്രചരിച്ചതാണ്. ഈ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് കരീന സെയ്ഫ് അലിഖാനെയും വിദ്യ യു.ടി.വി.സി ഇ.ഒ ആയ സിദ്ധാര്‍ത്ഥ് റോയ് കപൂറിനേയും വിവാഹം ചെയ്തു
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ