ശ്രീദേവിയും ജയപ്രദയും വര്‍ഷങ്ങളോളം പിണങ്ങി നിന്നതിന് പിന്നില്‍

Web Desk |  
Published : Feb 27, 2018, 10:47 AM ISTUpdated : Oct 05, 2018, 03:17 AM IST
ശ്രീദേവിയും ജയപ്രദയും വര്‍ഷങ്ങളോളം പിണങ്ങി നിന്നതിന് പിന്നില്‍

Synopsis

 സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന നടിമാരാണ് ജയപ്രഭയും അന്തരിച്ച ശ്രീദേവിയും. ബോളിവുഡില്‍ ഇരുവരും ഏകദേശം ഒരേ സമയത്ത് തന്നെയാണ് എത്തിയതും. എന്നാല്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴും ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നു.  ഇരുവര്‍ക്കും തമ്മിലുള്ള പരസ്യമായ രഹസ്യം ഈഗോ പ്രശ്‌നമാണ്.

അതുകൊണ്ട് തന്നെ ഇരുവരും 25 വര്‍ഷത്തോളം പിണങ്ങി നിന്നു. ക്യാമറയ്ക്ക് മുന്നില്‍ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ഇവര്‍ പരസ്പരം മിണ്ടാറില്ലായിരുന്നുവത്രേ. തൊഹ്ഫ,മഖ്‌സദ് തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതാണ്. എന്നാല്‍ ഇരുവരും തമ്മില്‍ മത്സരം തന്നെയായിരുന്നുവെന്നാണ് ബോളിവുഡിലെ വാര്‍ത്ത.  

ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി  നടന്‍ രാജേഷ് ഖന്നയും ജിതേന്ദ്രയും ശ്രമിച്ചിരുന്നു. അതിനായി ഇരുവരേയും ഒരു മുറിയില്‍ കുറച്ച് നേരം പൂട്ടിയിട്ടു.

പിന്നീട് വാതില്‍ തുറന്നപ്പോള്‍ ശ്രീദേവിയും ജയപ്രദയും തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളില്‍ നോക്കിയിരിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാല്‍ അമര്‍ സിംഗ് നടത്തിയ പാര്‍ട്ടിക്കിടയില്‍ ഇരുവരും തമ്മില്‍ ശീതയുദ്ധം അവസാനിപ്പിച്ച് സൗഹൃദത്തിലായി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം
‌ഷെയ്ൻ നിഗത്തിന്റെ 27-ാം പടം; തമിഴ്- മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്