ഷെയ്ൻ നിഗത്തിൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന ഈ തമിഴ്-മലയാള ചിത്രം ആക്ഷന് പ്രാധാന്യമുള്ളതെന്നാണ് വിവരം. വീര സംവിധാനം ചെയ്ത ഷെയ്നിൻ്റെ 'ഹാൽ' എന്ന പാൻ-ഇന്ത്യൻ ചിത്രം ഡിസംബർ 25-ന് റിലീസ്.

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഷെയ്ൻ നിഗം 27' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാഥ് ആണ്. തമിഴ്- മലയാള ചിത്രമായൊരുങ്ങുന്ന പടം ആക്ഷന് പ്രധാന്യമുള്ളതെന്നാണ് സൂചനകൾ. ഷെയ്നിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പടത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

മലയാളം, തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. മദ്രാസി, ബൾട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നി​ഗം നാ​യകനാകുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.

ഹാൽ എന്ന ചിത്രമാണ് ഷെയ്നിന്റേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വീരയുടെ സംവിധാനത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ. ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്