1500ലധികം കലാകാരന്മാര്‍, സുരേഷ് ​ഗോപിയുടെ ഒരൊന്നൊന്നര ഫൈറ്റ്; ഒറ്റക്കൊമ്പൻ അണിയറയിൽ

Published : Oct 07, 2025, 04:18 PM IST
ottakomban

Synopsis

2024 ഡിസംബറിൽ ആയിരുന്നു ഒറ്റക്കൊമ്പന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചായിരുന്നു ആദ്യ ഷെഡ്യൂൾ. കോട്ടയം, പാല എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഷെഡ്യൂളുകൾ നടക്കുക.

സുരേഷ് ​ഗോപിയുടെ ഒരു സിനിമ വരുന്നു. ഈ തലക്കെട്ട് കണ്ടാൽ തന്നെ സിനിമാ പ്രേക്ഷകർക്കൊരു ആവേശമാണ്. മാസ് ഡയലോ​ഗും സ്ക്രീൻ പ്രെസൻസുമെല്ലാം കൊണ്ട് സുരേഷ് ​ഗോപി അങ്ങനെ ബി​ഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കും. അതു കാണാൻ തന്നെ സിനിമാ പ്രേമികൾക്ക് നല്ലൊരു ചേലാണ്. അത്തരത്തിലൊരു സിനിമയ്ക്കായി കഴിഞ്ഞ കുറച്ചു നാളായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. മറ്റൊന്നുമല്ല ഒറ്റക്കൊമ്പൻ ആണ് ആ ചിത്രം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയൽ ലൈഫ് കഥാപാത്രമായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.

ഈ അവസരത്തിൽ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. പാലയിലാണ് നിലവിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഇവിടെ വച്ചൊരു മാസ് ഫൈറ്റുണ്ടാകുമെന്നാണ് താരത്തിന്റെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണി മുതൽ പിറ്റേദിവസം അഞ്ച് മണി വരെ, 1500ലധികം കലാകാരന്മാരുമായിട്ടായിരുന്നു ഷൂട്ടിം​ഗ് പുരോ​ഗമിച്ചതെന്ന് സുരേഷ് ​ഗോപി പറയുന്നുണ്ട്. ഇതിഹാസ കഥയെന്നാണ് ഒറ്റക്കൊമ്പനെ സുരേഷ് ​ഗോപി വിശേഷിപ്പിച്ചത്.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിൽ 2024 ഡിസംബറിൽ ആയിരുന്നു ഒറ്റക്കൊമ്പന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചായിരുന്നു ആദ്യ ഷെഡ്യൂൾ. കോട്ടയം, പാല എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഷെഡ്യൂളുകൾ നടക്കുക. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമ​ഗണത്തിൽപ്പെടുന്ന ഒന്നാണ്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്