ആമിയില്‍ നിന്ന് എന്തുകൊണ്ട് പിന്‍മാറി- കമലിന് മറുപടിയുമായി വിദ്യാ ബാലന്‍

Published : Jan 26, 2018, 02:50 PM ISTUpdated : Oct 04, 2018, 07:37 PM IST
ആമിയില്‍ നിന്ന് എന്തുകൊണ്ട് പിന്‍മാറി- കമലിന് മറുപടിയുമായി വിദ്യാ ബാലന്‍

Synopsis

ഇനി മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് തോന്നുന്നില്ലെന്ന് നടി വിദ്യാ ബാലന്‍. ആമി എന്ന സിനിമ വേണ്ടെന്നുവച്ചതിന് ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റുന്ന ഉത്തരമല്ല ഉള്ളത്. ഞാന്‍ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം-  ഗൃഹലക്ഷ്‍മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറയുന്നു.

ആമിയുമായി ബന്ധപ്പെട്ട സംവിധായകന്‍ കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ല. ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റായി പോയി. ഞാന്‍ ഈ സിനിമ ചെയ്യാന്‍ ഒരുക്കമാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്നാണ് കമല്‍ പറഞ്ഞിരുന്നത്. കരുത്തുറ്റ കഥാപാത്രമായിരുന്നു ഇത്, അതിനാല്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ പഠിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സമയം ആവശ്യമായിരുന്നു. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചതു പോലെയല്ല തുടര്‍ന്ന് നടന്നത്. ഇതിനിടെ ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റാണെന്ന് മനസിലായതോടെ ഞാന്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. തുടര്‍ന്നാണ് ആമിയില്‍ നിന്ന് പിന്‍മാറിയത്- വിദ്യാ ബാലന്‍ പറഞ്ഞു.

സ്‍ത്രികളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടുമുതലേ നടക്കുന്നതാണ്. ഇതിനലധികം ഇതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്‍തതാണെന്നും കമലിന്റെ വിവാദപ്രസ്‍താവനയ്‍ക്ക് മറുപടിയായി വിദ്യാ ബാലന്‍ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു