അഗ്നിപരീക്ഷയില്‍ വീണ്ടും എവിക്ഷൻ നടന്നു.

നാല്‍പത് മത്സരാർഥികളിൽ നിന്ന് തുടങ്ങിയ ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷ മൂന്നാം എവിക്ഷൻ കഴിഞ്ഞതോടെ 28 മത്സരാര്‍ഥികളിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. നാല് പേരാണ് ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്ന് പുറത്തായത്. എന്തായിരുന്നു അവസാന എവിക്ഷന്റെ മാനദണ്ഡങ്ങൾ, എന്തായിരുന്നു ടാസ്ക് എന്ന് നോക്കാം.

മുപ്പത്തിരണ്ട് മത്സരാർഥികളിൽ നിന്നും ഇൻഫിനിറ്റി പെൻഡന്റുകൾ സ്വന്തമാക്കിയ നാലുപേരെ ആദ്യം വേദിയിലേക്ക് വിളിക്കുകയാണുണ്ടായത്. ഷിഞ്ജിത്, ഷിജുലാൽ, പ്രവീൺ, രചന എന്നിവരാണ് ഇൻഫിനിറ്റി പെൻഡന്റുകൾ സ്വന്തമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇവരെ നാല് ഗ്രൂപ്പുകളാക്കുകയും നാല് ടീം ക്യാപ്റ്റന്മാർ ആക്കുകയുമാണ് ആദ്യം ചെയ്തത് . ശേഷം ടീം ക്യാപ്റ്റന്മാർക്ക് മറ്റ് മത്സരാർത്ഥികളെ അവരവരുടെ ടീമുകളിലേയ്ക്ക് സ്വന്തമായി പേരെടുത്ത് വിളിച്ച് ചേർക്കാം . അത്തരത്തിൽ നാല് ടീമുകൾ ഫോം ചെയ്തതോടെ ടാസ്ക് നൽകി. യം ഓർ യക്ക് ... ബിഗ് ബോസ് പ്രേക്ഷകർക്കെല്ലാം സുപരിചിതമായ ടാസ്ക് ആണിത്. എട്ട് പേർ, എട്ട് വിഭവങ്ങൾ .... രണ്ടു ടീമുകൾ തമ്മിലാവും മത്സരം. വിഭവങ്ങൾ ടേസ്റ്റ് ചെയ്ത ശേഷം എതിർ ടീമിന് മനസ്സിലാവാത്ത തരത്തിൽ മുഖത്ത് എക്സ്പ്രഷൻ ഇടുക , അത് യം ആണോ അതോ യക്ക് ആണോ എന്ന് എതിർ ടീം തിരിച്ചറിഞ്ഞ് കൃത്യമായ ഉത്തര നൽകുക. പറയുന്ന ഉത്തരം ശെരിയാണെങ്കിൽ എതിർ ടീമിനായിരിക്കും പോയിന്റ് , അല്ലാത്ത പക്ഷം എതിർ ടീമിന് പോയിന്റ് ലഭിക്കില്ല. അത്തരത്തിൽ നാല് ടീമുകളും ടാസ്ക് കളിച്ചു കഴിഞ്ഞപ്പോൾ വിജയികൾ ആയത് ഷിജുലാലിന്റെയും പ്രണവിനെയും ടീമുകളാണ്.

എങ്കിൽ പോലും ഓരോ ടീമിൽ നിന്നും മോശം പെർഫോമൻസ് കാഴ്ച വെച്ച രണ്ടുപേരെ വീതം ഔട്ട് ഹൗസിലേക്ക് ടീം മെംബേർസ് വോട്ട് ചെയ്ത് സെലക്ട് ചെയ്തിരുന്നു. അത്തരത്തിൽ സോനാ , ഷാനോ , ജെറ്റി , നന്ദകിഷോർ, വർഷ, ഷാമോൻ, സ്റ്റിനിയ , പ്രണവ് എന്നിവരാണ് ഔട്ട് ഹൗസിൽ എത്തിയത്. അതായത് ഡെയ്ഞ്ചർ സോണിൽ എന്നർത്ഥം. ആകെ എട്ടുപേർ . ഒപ്പം വിജയിച്ച ടീമുകളിലെ ക്യാപ്റ്റന്മാരായ ഷിജുലാലിനും പ്രണവിനും ഓരോരുത്തരെ ഡെയ്ഞ്ചർ സോണിലേയ്ക്ക് നോമിനേറ്റ് ചെയ്യാമായിരുന്നു. അത്തരത്തിൽ ഡെയ്ഞ്ചർ സോണിലേയ്ക് എത്തിയ ഷിബിന, ഷിജിൻ എന്നിവരെയും ചേർത്ത് ആകെ 10 പേരാണ് ഡെയ്ഞ്ചർ സോണിൽ എത്തിയത്. ഇതിൽ 6 പേർ സേവ് ആവുകയും 4 പേർ എവിക്റ്റ് ആവുകയുമാണ് ചെയ്തത്.

മൂന്നുജഡ്ജസുമാർ രണ്ടുപേരെ രണ്ടുപേരെ വെച്ച് സേവ് ചെയ്തപ്പോൾ ബാക്കിയായത് ആ നാലുപേർ ആയിരുന്നു. വർഷ, സ്റ്റിനിയ , ഷാനോ, നന്ദകിഷോർ ഈ നാലുപേരും അഗ്നിപരീക്ഷയിൽ നിന്ന് പുറത്തായി. മികച്ച പെർഫോമൻസ് നൽകാത്തത്, വേണ്ടത്ര സ്ക്രീൻ പ്രെസൻസ് ഇല്ലായ്മ, ടാസ്കിലെ ആവേശക്കുറവ് എന്നീ കാരണങ്ങളാണ് ജഡ്ജസുമാർ നാലുപേരെയും പുറത്താക്കാനുള്ള കാരണമായി പറഞ്ഞത്. ബിഗ് ബോസ് എന്നത് വലിയ സ്വപ്നമായിരുന്നെന്നും ഉടനെ താൻ ഒരു സെലിബ്രിറ്റിയായി വരുമെന്നുമാണ് ഷാനോ പ്രതികരിച്ചത്. അതേസമയം അമ്മച്ചിയ്ക്ക് പോലും താൻ ഈ ഷോയിൽ വരുന്നതിനോട് താൽപ്പര്യം ഇല്ലായിരുന്നെന്നും വേഗം ഔട്ട് ആവണേ എന്നായിരുന്നു അമ്മച്ചിയുടെ പ്രാർത്ഥന എന്നുമാണ് സ്റ്റിനിയ പ്രതികരിച്ചത്. ഷോയിൽ നിന്നും പുറത്തായ വിഷമം വർഷയും നന്ദികിഷോറും പങ്കുവെച്ചു. എലിമിനേറ്റ് ആയ മത്സരാർത്ഥികൾക്ക് എല്ലവിധ ആശംസകളും നൽകിക്കൊണ്ടാണ് ജഡ്ജസും വേദി വിട്ടത്. ഓരോ ദിവസം കഴിയുംതോറും അഗ്നിപരീക്ഷയിലെ ടാസ്കുകളും എലിമിനേഷനും കൂടി വരികയാണ്. ഫൈനൽ റൗണ്ടുകളിലേക്ക് ആരെല്ലാമായിരിക്കും എത്തുക എന്നറിയാൻ ഇനി കുറച്ചു ദിവസം കൂടിയേ ബാക്കിയുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക