
കേപ്ടൗണ്‍: ഇന്ത്യൻ ക്രിക്കറ്റ്താരം വിരാട് കോലിയും ഭാര്യയും ബോളിവുഡിലെ സൂപ്പർ നായികയുമായ അനുഷ്ക ശർമയും ആലിംഗനബദ്ധരായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചൂടുള്ള ചർച്ച. ആലിംഗനബദ്ധരായി നിൽക്കുന്ന വലിയൊരു ചിത്രവും ഇവരുടെ ചിത്രത്തോടൊപ്പം പശ്ചാത്തലത്തിലുണ്ട്.
മൈ വണ്‍ ആൻഡ് ഒണ്‍ലി എന്ന പേരിൽ വിരാട് ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്തയുടൻ ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇറ്റലിയിൽവച്ചാണ് വിരാടും അനുഷ്കയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ