'അരക്കുപ്പി ബിയര്‍ കഴിച്ച ഇളയരാജ മൂന്ന് മണി വരെ ഡാൻസ് കളിച്ചു, നടിമാരെ കുറിച്ച് ഗോസിപ്പ് പറഞ്ഞു...'; ചർച്ചയായി രജനികാന്തിന്റെ വാക്കുകൾ

Published : Sep 14, 2025, 08:33 PM IST
rajinikanth and ilaiyaraaja

Synopsis

ഇപ്പോഴിതാ പരിപാടിക്കിടെ രജനികാന്ത് തമാശരൂപേണ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജോണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇളയരാജ മദ്യപിച്ചപ്പോഴുണ്ടായ കാര്യമാണ് രജനികാന്ത് പറഞ്ഞത്. 

ഇന്ത്യൻ സംഗീത പ്രേമികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഇളയരാജ. ദേവരാജ് മോഹൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ 'അന്നക്കിളി' എന്ന തമിഴ് ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് ഇളയരാജ തന്റെ സിനിമ സംഗീത ജീവിതത്തിന് തുടക്കം കുറിക്കുന്നത്. സംഗീത ജീവിതത്തിൽ അൻപത് വർഷം പിന്നിടുന്ന ഇളയരാജയെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ സംഘടിപ്പിക്കുകയുണ്ടായി. രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരും പരിപാടിക്ക് എത്തിയിരുന്നു. ഇപ്പോഴിതാ പരിപാടിക്കിടെ രജനികാന്ത് തമാശരൂപേണ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജോണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇളയരാജ മദ്യപിച്ചപ്പോഴുണ്ടായ കാര്യമാണ് രജനികാന്ത് പറഞ്ഞത്.

പരിപാടിയുടെ രണ്ടു ദിവസം മുൻപ് രജനികാന്ത് തന്നെ വിളിച്ചിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഇളയരാജ പറഞ്ഞുതുടങ്ങിയത്, അപ്പോൾ 'പഴയതൊക്കെ താന്‍ പരിപാടിയില്‍ വെളിപ്പെടുത്തുമെന്ന്' വേദിയിലുണ്ടായിരുന്ന രജനീകാന്ത് പറഞ്ഞു. 'ഒരിക്കല്‍ നമ്മള്‍ മദ്യപിച്ചപ്പോള്‍ താങ്കള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോ എന്ന് രജനികാന്ത് ഇളയരാജയോട് ചോദിച്ചു. അരക്കുപ്പി ബിയര്‍ കഴിച്ച ഞാന്‍ അവിടെ നൃത്തംചെയ്ത കാര്യമാണ് രജനികാന്ത് ഓര്‍മിപ്പിച്ചത് എന്ന് ഇളയരാജ കൂട്ടിച്ചേർത്തു. പിന്നീട് രജനികാന്ത് പറഞ്ഞുതുടങ്ങി "ഇളയരാജയേയും പാര്‍ട്ടിയിലേക്ക് വിളിക്കാമെന്ന് സംവിധായകന്‍ മഹേന്ദ്രന്‍ പറഞ്ഞു. അരക്കുപ്പി ബിയര്‍ കഴിച്ച ഇളയരാജ ചെയ്തതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. രാവിലെ മൂന്നുമണിവരെ അദ്ദേഹം അവിടെ നൃത്തംചെയ്തു. സിനിമയുടെ പാട്ടിനെക്കുറിച്ച് മഹേന്ദ്രന്‍ ചോദിക്കുമ്പോള്‍ അതൊക്കെ വിട് എന്ന് പറയും. എന്നിട്ട് നടിമാരെക്കുരിച്ച് ഗോസിപ്പ് പറയും" രജനികാന്ത് പറഞ്ഞു. എന്നാൽ അവസരം കിട്ടിയപ്പോള്‍ ഇല്ലാത്ത കാര്യം കൂട്ടിച്ചേർത്ത് പറയുന്നുവെന്നായിരുന്നു ഇളയരാജ ഇതിന് നൽകിയ മറുപടി. രജനിയുടെ വാക്കുകൾക്ക് പിന്നാലെ സദസിൽ നിന്ന് പൊട്ടിച്ചിരികളാണ് ഉയർന്നത്.

അതേസമയം രജനികാന്തും ഇളയരാജയും തമ്മിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന സംഭാഷണമാണ് വേദിൽ നടന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് സ്റ്റാലിൻ

ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പരമോന്നത പുരസ്‌കാരം നൽകുമെന്നാണ് വിശ്വാസം. തമിഴ്നാടിന്റെ മാത്രം ആവശ്യം അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഗീത യാത്രയിൽ 50 വർഷം പിന്നിടുന്ന ഇളയരാജയ്ക്ക് ചെന്നൈയിൽ തമിഴ്നാട് സർക്കാ‌ർ ആദരം അർപ്പിക്കുകയായിരുന്നു. ഈ അവസരത്തിലാണ് സ്റ്റാലിൻ ഈ ആവശ്യം ഉന്നയിച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ് ജനുവരിയിൽ ആണ് അടുത്ത ഭാരത്‌രത്‌ന - പദ്മ പുരസ്‌കാര പ്രഖ്യാപനങ്ങൾ വരിക എന്നുള്ളതാണ് ശ്രദ്ധേയം.

ഇളയരാജയുടെ സംഗീത ജീവിതത്തെ ബിഗ് സ്ക്രീനില്‍ എത്തിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രഖ്യാപിച്ചത്. നടൻ ധനുഷ് ജീവചരിത്രത്തിൽ ഇളയരാജയായി അഭിനയിക്കും എന്ന പ്രഖ്യാപനമാണ് അന്ന് വന്നത്. അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെന്നൈയില്‍ വച്ച് ഗംഭീരമായ ചടങ്ങില്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് കമല്‍ഹാസനും ധനുഷും ഇളയരാജയും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. കണക്ട് മീഡിയ, പികെ പ്രൈം പ്രൊഡക്ഷന്‍, മെര്‍ക്കുറി മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കും എന്ന് അറിയിച്ചത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും ചിത്രം ഇറങ്ങും എന്നായിരുന്നു വിവരം.

നേരത്തെ ചിത്രത്തിന്‍റെ തിരക്കഥ കമല്‍ഹാസന്‍ എഴുതും എന്നാണ് വാര്‍ത്ത വന്നതെങ്കിലും തന്‍റെ സിനിമ തിരക്കുകള്‍ കാരണം കമല്‍ ഇതില്‍ നിന്നും പിന്‍മാറി. ഇതിന് പിന്നാലെ ചിത്രം ഉപേക്ഷിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വരുന്നത്. തമിഴ് സിനിമ സൈറ്റുകളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇളയരാജയും സംവിധായകനും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രത്തെ ബാധിച്ചത് എന്നാണ് വിവരം. അതേ സമയം വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തിന് ചില സാമ്പത്തിക പ്രയാസങ്ങളും നേരിട്ടുവെന്നാണ് വിവരം.

വലിയ തയ്യാറെടുപ്പ് വേണ്ടുന്ന ചിത്രത്തിന് വേണ്ടി ധനുഷ് അടുത്തകാലത്തൊന്നും ഡേറ്റ് കൊടുത്തതായും അറിയില്ല. തുടര്‍ച്ചയായി മറ്റു സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ട് ധനുഷ്. എന്നാല്‍ ഇളയരാജ സംബന്ധിച്ച് അപ്ഡേറ്റൊന്നും ഇല്ലാത്തത് പടം ഉപേക്ഷിച്ചതിന് തുല്യമാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ധനുഷിനെ വച്ച് ക്യാപ്റ്റന്‍ മില്ലര്‍ ഒരുക്കിയ അരുൺ മാതേശ്വരന്‍ ഇളയരാജ പ്രൊജക്ട് തല്‍ക്കാലം നിര്‍ത്തി പുതിയ ചിത്രത്തിന്‍റെ ചര്‍ച്ചയിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു