'ആത്മസഖി' എന്ന സീരിയലിലൂടെ പ്രശസ്തയായ നടി അവന്തിക മോഹന് സമൂഹമാധ്യമത്തിലൂടെ ഒരു ആരാധകൻ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ മറുപടി ശ്രദ്ധേയമായി.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘യക്ഷി’, ‘ഫെയ്ത്ത്ഫുളി യുവേഴ്‍സ്', ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’, ഇന്ദ്രജിത്ത് നായകനായ ‘ധീരം’ തുടങ്ങിയ ചിത്രങ്ങളിലും അവന്തിക അഭിനയിച്ചിട്ടുണ്ട്

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ വിവാഹാഭ്യർത്ഥന നടത്തിയ കുട്ടിക്ക് അവന്തിക നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ചേച്ചി കെട്ടാൻ ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട് എന്ന മെസേജിന് മറുപടിയായാണ് അവന്തിക തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചത്. താൻ വിവാഹിതയാണെന്നും നീ ഇപ്പോഴും ഹോം വർക്ക് ചെയ്യുന്ന സ്റ്റേജിലാണെന്നും പറഞ്ഞ അവന്തിക കുട്ടിയോട് കരിയറിൽ ഫോക്കസ് ചെയ്യാനും പറഞ്ഞു.

"ഈ ചെക്കനെ നോക്കൂ. ധൈര്യം കണ്ടോ. ഞാന്‍ ഞെട്ടിപ്പോയി. ഒക്കെ കുട്ടി, ഞാന്‍ വിവാഹിതയാണ്. നിങ്ങള്‍ ഇപ്പോഴും ഹോം വര്‍ക്ക് സ്‌റ്റേജിലാണ്. ഫുള്‍ മൂവി തീര്‍ന്നു. പുതിയ ഹീറോ എന്‍ട്രി ബ്ലോക്ക്ഡ്. അതിനാല്‍ ഇത് ഇമാജിനേഷന്‍ ഫോള്‍ഡറില്‍ തന്നെ ഇരിക്കട്ടെ ട്ടോ. പിന്നെ ഞാന്‍ എന്നും പറയുന്നത് പോലെ നിന്റെ കരിയറില്‍ ഫോക്കസ് ചെയ്യൂ." അവന്തിക കുറിച്ചു.

ഇന്ദ്രജിത്ത് നായകനായി എത്തിയ ധീരം ആയിരുന്നു അവന്തികയുടെ അവസാനമിറങ്ങിയ മലയാള ചിത്രം. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും അവന്തിക സജീവമാണ്.

YouTube video player