ഭർത്താവ് വി രാമപ്രസാദിന്റെ മരണശേഷം സംഗീത പരിപാടികളിലും റെ ക്കോർഡിങ്ങുകളിലും എസ് ജാനകിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നത് മകൻ ആയ മുരളി കൃഷ്ണ ആണ്
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു. 65 വയസ് ആയിരുന്നു. മൈസൂരുവിൽ ആണ് അന്ത്യം.അസുഖ ബാധിതൻ ആയിരുന്നു. മരണവിവരം കെ.എസ് ചിത്രയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുരളിയുടെ വിയോഗ വാർത്ത ഞെട്ടിച്ചുവെന്നും സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നും ചിത്ര കുറിച്ചു.
വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ എന്നും ചിത്ര കുറിപ്പിലൂടെ അറിയിച്ചു. ഭർത്താവ് വി രാമപ്രസാദിന്റെ മരണശേഷം സംഗീത പരിപാടികളിലും റെ ക്കോർഡിങ്ങുകളിലും എസ് ജാനകിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നത് ഏക മകൻ ആയ മുരളി കൃഷ്ണ ആണ്.


